തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരാണ് സി.പി.ഐ നേതാക്കള്‍, ആരൊക്കെയാണെന്ന് തനിക്ക് കൃത്യമായി അറിയാം: എം.എം. മണി

ഇടുക്കി: സി.പി.ഐ ഇടുക്കി ജില്ലാസമ്മേളനത്തില്‍ പാര്‍ട്ടിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി.പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായ കെ.കെ ശിവരാമന്‍ മലര്‍ന്നു തുപ്പുകായാണെന്നും ശക്തമായ പര്‍ട്ടി നേതൃത്വം നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പാര്‍ട്ടിയുമായി യോജിച്ച് പോകുന്നതാണ് സി.പി.ഐക്ക് നല്ലത്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഒരുപാട് ശ്രമിച്ചവരാണ് സി.പി.ഐ നേതാക്കള്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത് ആരൊക്കെയാണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും മണി പറഞ്ഞു.എം.എം.മണി കൈയ്യേറ്റകാരുടെ മിശിഹാതമ്പുരാന്‍ ആയിരുക്കുകയാണെനെനായിരുന്നു മണിക്കെതിരെ സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. കൈയ്യേറ്റക്കാരുടെ വ്യാജ പട്ടയങ്ങളിലേക്ക് അന്വേഷണം വഴിതെറ്റിക്കുകയാണ് എം.എം മണിയെന്നും സമ്മേളനത്തില്‍ പരാമര്‍ശമുണ്ടായി.

Similar Articles

Comments

Advertismentspot_img

Most Popular