കായംകുളം കൊച്ചുണ്ണിയായി നിവിന്‍, ഇത്തിക്കര പക്കിയായി ലാലേട്ടനും,എല്ലാവരും കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയും മോഹന്‍ലാല്‍ലും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി.നിവിന്‍ കായംകുളം കൊച്ചുണ്ണിയായും ലാലേട്ടന്‍ ഇത്തിക്കര പക്കിയുമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. തന്നെയാണ് നേരത്തെ ലാലേട്ടനു മാത്രം ചെയ്യാന്‍ കഴിയുന്ന വേഷമാണിതെന്നും അദ്ദേഹത്തിന്റെ വരവിനായി അണിയറപ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിവിന്‍ പോളി അറിയിച്ചിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. കമല്‍ ഹാസനു വേണ്ടി കരുതിവച്ച ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹന്‍ലാലിന് നല്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തായാലും ഇപ്പോള്‍ സൂപ്പര്‍താരം എത്തുന്ന വാര്‍ത്ത നിവിന്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ നിവിന്റെയും മോഹന്‍ലാലാലിന്റെയും ആരാധകര്‍ ഏറെ ആവേശത്തിലാണ്.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലാണ് കായംകുളം കൊച്ചുണ്ണി ഒരുങ്ങുന്നത്. പ്രിയ ആനന്ദാണ് നായിക. സണ്ണി വെയ്ന്‍ , ബാബു ആന്റണി തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം ഈ വര്‍ഷം പകുതിയോടെ തിയേറ്ററുകളില്‍ എത്തും.

Similar Articles

Comments

Advertismentspot_img

Most Popular