ഞാന്‍ ഇങ്ങനായതിന് കാരണം മോഹന്‍ലാല്‍….! ഇത് ഒരിക്കലും പറയാതിരിക്കാന്‍ കഴിയില്ലെന്നും നടി അനുഷ്‌ക ഷെട്ടി

മോഹന്‍ലാലിന്റെ പുതിയ ലുക്കിനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ ദിവസവും പോസ്റ്റുകളിടുകയാണ്. എന്നാല്‍ ലാലേട്ടന്റെ ഈ മാറ്റം മലയാള സിനിമാ പ്രവര്‍ത്തകര്‍ മാത്രമല്ല അന്യഭാഷാ താരങ്ങളും പ്രചോദനമായി തീര്‍ന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ രൂപമാറ്റത്തെ പ്രശംസിച്ച് ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയാണ് രംഗത്ത് എത്തിയത്. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ അനുഷ്‌ക പ്രശംസിച്ചത്.

ഭാഗ്മതിയ്ക്ക് വേണ്ടി വലിയ രൂപമാറ്റം വരുത്തിയാണ് അനുഷ്‌ക എത്തിയത്. കഥാപാത്ര പൂര്‍ത്തികരണത്തിനായി ചിത്രത്തില്‍ സൈസ് സീറോ ആയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്‌ക മറുപടി നല്‍കിയത്. ‘തന്റെ ഈ പ്രയത്‌നങ്ങള്‍ക്ക് ഒരുപാട് പേര്‍ പ്രചോദനമായിട്ടുണ്ട്. ഹിന്ദിയില്‍ ആമിര്‍ ഖാന്‍, തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ വിക്രം, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിവരാണ്. മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ ഒരിക്കലും പറയാതിരിക്കാന്‍ കഴിയില്ലെന്നും അനുഷ്‌ക പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular