സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത്, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്‌സിസ്റ്റുകാര്‍ കേരളത്തിലുണ്ട്; ബല്‍റാമിനെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: എ.കെ.ജി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം തള്ളിപ്പറഞ്ഞ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബല്‍റാമിനെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍ ആദ്യം കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം പഠിക്കണമെന്നും അത് കഴിഞ്ഞാല്‍ സദാചാരത്തെക്കുറിച്ച് പറയാന്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്‌സിസ്റ്റുകാര്‍ ഈ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരര്‍ഥം മാത്രമല്ല ഉള്ളത്.
സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത്. സ്വന്തം ഭാര്യയുള്ളപ്പോള്‍ ഗോപാലന്‍ തന്റെ പിന്നാലെ ഏറെക്കാലം നടന്നിരുന്നുവെന്ന് കെ.ആര്‍ ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

എകെ ഗോപാലനെ കുറിച്ച് ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. സത്യസന്ധമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് തന്നെ ബല്‍റാം മാപ്പ് പറയേണ്ടതില്ല. ബാലപീഡനം എന്ന വാക്ക് നാക്കുപിഴയായി കണ്ടാല്‍ മതി.

ബല്‍റാമിനെ തെറിവിളിക്കുന്ന എം.എം മണിയുടെ കാര്യം കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.

മണി മറ്റ് നേതാക്കളെ അധിക്ഷേപിച്ചാണ് കാമം തീര്‍ക്കുന്നത്. മന്ത്രിയെ നിലയ്ക്കുനിര്‍ത്താന്‍ പിണറായി തയ്യാറായില്ല. പിന്നെയാണ് ബല്‍റാമിനെ പഠിപ്പിക്കാന്‍ വരുന്നത്. ആദ്യം സ്വന്തംപാര്‍ട്ടിക്കാരെ അടക്കിനിര്‍ത്തണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

എ.കെ.ജിക്കെതിരായ വിമര്‍ശനം അതിരുകടന്നതാണെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. വി.ടി ബല്‍റാമിന്റെ പ്രസ്താവനക്കെതിരെ ഉമ്മന്‍ചാണ്ടിയും സുധീരനും എം.എം ഹസ്സനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...