പഞ്ചവര്‍ണ തത്തയ്ക്കു വേണ്ടി മൊട്ടയടിച്ച് ജയറാം; സിനിമയില്‍ താരമെത്തുന്നത് വ്യത്യസ്ത ഗെറ്റപ്പില്‍, മൊട്ടയടി വീഡിയോ പുറത്ത് വിട്ട് പിഷാരടി

രമേഷ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനുവേണ്ടി മുടി മൊട്ടയടിച്ച് ജയറാം. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാം മൊട്ടയടിക്കുന്നതിന്റെ വീഡിയോ രമേഷ് പിഷാരടിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് പിഷാരടി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രമേഷ് പിഷാരടിയും ഹരി പി നായരും രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജയറാമിന് പുറമെ കുഞ്ചാക്കോ ബോബന്‍, മണിയന്‍ പിള്ള രാജു, അനുശ്രീ, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

നേരത്തേ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. രസകരമായ രീതിയിലായിരുന്നു ഇതിന്റെ അവതരണം.

Similar Articles

Comments

Advertisment

Most Popular

“പ്രാവ്” : ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി

കഥകളുടെ ഗന്ധർവ്വൻ .പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം "പ്രാവ് "ന്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം നിർവഹിച്ചു. സെറ്റ് സിനിമയുടെ ബാനറിൽ...

മെസ്സി പെനല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ക്കു തകര്‍ത്ത് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് അര്‍ജന്റീന

ദോഹ: സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റി പാഴാക്കിയ മത്സരത്തില്‍ പോളണ്ടിനെ ഇരട്ട ഗോളുകള്‍ക്കു തകര്‍ത്ത് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് അര്‍ജന്റീന. അലെക്‌സിസ് മാക് അലിസ്റ്റര്‍ (47–ാം മിനിറ്റ്), ജുലിയന്‍ അല്‍വാരെസ് (67')എന്നിവരാണ്...

11 വര്‍ഷം മുമ്പ് പങ്കാളിയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊല; മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയെയും അറസ്റ്റ് ചെയ്തു ; കേസില്‍ വഴിത്തിരിവായത് ദിവ്യയുടെ സഹോദരിയുടെ വരവ്

തിരുവനന്തപുരം: പങ്കാളിയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൂവാര്‍ മണ്ണാന്‍വിളാകം മാഹീന്‍മന്‍സിലില്‍ മാഹീന്‍കണ്ണിന്റെ(43) ഭാര്യ റുക്കിയ(38)യേയും അറസ്റ്റ് ചെയ്തു. ഇവരെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാഹീനെതിരേ കൊലപാതകവും റുക്കിയക്കെതിരേ...