സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാര്‍ഥികള്‍ മരിച്ചു!!! 8 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശ്: ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 13 വിദ്യാര്‍ത്ഥികളും ബസിന്റെ ഡ്രൈവറും മരിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 6.30ന് കുഷിനഗറിലെ ലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിയിലാണ് ട്രെയിന്‍ ഇടക്കുകയായിരിന്നു.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ അന്വേഷണം ഗൊരഖ്പൂര്‍ കമ്മീഷണറെ ഏല്‍പ്പിച്ചു.

സ്‌കൂള്‍ ബസില്‍ ഇരുപത്തഞ്ചോളം കുട്ടികള്‍ ഉണ്ടെന്നാണ് വിവരം. പത്ത് വയസിന് താഴെയുള്ള കുട്ടികളാണ് മരിച്ചത്. ട്രെയിന്‍ പോകുമ്പോള്‍ ലെവല്‍ ക്രോസിലെ ഗേറ്റുകള്‍ അടച്ചിരുന്നില്ലെന്ന് അഡീഷണല്‍ എസ്പി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular