കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒടുവില്‍ റോഷന്‍ ആഡ്രൂസ് വെളിപ്പെടുത്തി…താരമെത്തുന്നത് പക്കിയായി

കൊച്ചി: നിവില്‍ പോളി നായകനാകുന്ന റോഷന്‍ ആഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും അഭിനയിക്കുന്നെണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആകെ ത്രില്ലടിച്ചിരിക്കുകയായിരിന്നു. എന്നാല്‍ മോഹന്‍ലാലിന്റെ റോള്‍ എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം നിവിന്‍പോളിയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന കാര്യം പുറത്തുവിട്ടത്. എന്നാല്‍ മോഹന്‍ലാലിന്റെ കഥാപാത്രം എതാണെന്ന് നിവിന്‍ വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോള്‍ ഇതാ താരത്തിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ എത്തുക എന്നാണ് റോഷന്‍ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ വെളിപ്പെടുത്തല്‍.

ചിത്രത്തില്‍ ഈ വേഷത്തിലേക്ക് വെറെ ആരെയും ചിന്തിക്കാന്‍ ആവില്ലായിരുന്നെന്നും റോഷന്‍ പറയുന്നു. ചിത്രത്തില്‍ ലാലേട്ടന്‍ ഇത്തിക്കരപക്കിയായിട്ട് വരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ചിത്രത്തില്‍ കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ മേക്കോവര്‍ നേരത്തെ വാര്‍ത്തയായിരുന്നു. പ്രിയ ആനന്ദാണ് സിനിമയില്‍ നായിക.ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

അജോയ് വര്‍മ്മയുടെ ചിത്രത്തിനു ശേഷമായിരിക്കും ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുക. ജനുവരി ആദ്യ വാരം ചിത്രീകരണത്തിനായി തീരുമാനിച്ചിരുന്ന ഒടിയന്‍ ഇതിനെ തുടര്‍ന്ന് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. ഇരു ചിത്രങ്ങളുടെയും ഇടവേളയിലായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുക.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...