ഒടുവില്‍ രജനി അത് വെളിപ്പെടുത്തി, തന്നെ മയക്കികളഞ്ഞ ക്രിക്കറ്റ് താരം ഇവനാണ്

ചെന്നൈ: ഐപിഎല്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഒരുങ്ങുകയാണ് എം.എസ് ധോണി. തങ്ങളുടെ പ്രിയങ്കരനായ തലയെ വീണ്ടും മഞ്ഞയില്‍ കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകരും. ചെന്നൈയിലും തമിഴ്നാട്ടിലും ഇന്ന് ധോണിയോളം പ്രിയപ്പെട്ട, ആരാധിക്കപ്പെടുന്ന മറ്റൊരു ക്രിക്കറ്റ് താരമില്ല.

ഇതുപോലെ തന്നെ തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട മറ്റൊരാള്‍ തലൈവര്‍ രജനികാന്താണ്. സ്‌റ്റൈല്‍ മന്നന് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായിട്ടുള്ള ആരാധകരുണ്ട്. ഈയ്യിടെ നടന്ന ഒരു പരിപാടിക്കിടെ അവതാരകന്‍ രജനി കാന്തിനോട് ചോദിക്കുകയുണ്ടായി താങ്കളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന്.

അതിന് അദ്ദേഹം നല്‍കിയ മറുപടി എം.എസ് ധോണി എന്നായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സിനിമാ താരത്തിന് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരവും ധോണിയാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. രജനിയുടെ മറുപടി വന്‍ കരഘോഷത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...