ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു,കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍ ഇനി 208 റണ്‍സിന്റെ അകലം. ആദ്യ ദിനങ്ങളില്‍ പരുങ്ങി പോയ ഇന്ത്യയെ ബൗളര്‍മാരുടെ ശക്തമായ തിരിച്ചു വരവാണ് രക്ഷിച്ചത്. നാലാം ദിനം ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ പോര്‍ട്ടീസ് സ്‌കോര്‍ 65-2 എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്ന് 130ന് ദക്ഷിണാഫ്രിക്കയെ പുറത്താക്കുകയായിരുന്നു.

ഭുവനേശ്വര്‍ കുമാറും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 35 റണ്‍സുമായി എബി ഡിവില്ല്യേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. തുടക്കത്തില്‍ തന്നെ അംലയേയും റബാഡയേയും പുറത്താക്കി ഷമിയാണ് ഇന്ത്യയ്ക്ക് നല്ല തുടക്കം സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സിലേതു പോലെ ഡുപ്ലെസിസും ഡിവില്യേഴ്സും രക്ഷകരാകുമെന്ന് കരുതിയെങ്കിലും ഡുപ്ലെസിസിനെ പുറത്താക്കി ബുംറ പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

SHARE