പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം മോഹന്‍ലാലും

നിവിന്‍ പോളി നായകനായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തുന്നതായി അഭ്യൂഹം. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഈ സിനിമയിലെ കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ മേക്കോവര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അന്യഭാഷാ നായികയായ പ്രിയ ആനന്ദാണ് സിനിമയില്‍ നായിക. ആദ്യം നിശ്ചയിച്ചിരുന്നത് അമലാ പോളായിരുന്നെങ്കിലും ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് അവര്‍ സ്വയം പിന്മാറുകയായിരുന്നു.
ഒടിയന്‍ ഷൂട്ടിംഗ് വൈകിയതിനാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി മംഗോളിയയിലാണ്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹം. ഇതിനിടയിലാണോ കായംകുളം കൊച്ചുണ്ണിയിലെ കാമിയോ പൂര്‍ത്തിയാക്കുക എന്ന് വ്യക്തതയില്ല. മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസോ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയോട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...