വിഘ്‌നേശ് ശിവയെ ബ്രദര്‍ എന്ന് വിളിച്ച കീത്തിയ്ക്ക്.. വിഘ്‌നേശിന്റെ കിടിലന്‍ മറുപടി…

സൂര്യയും കീര്‍ത്തി സുരേഷും നായികാനായകന്മാരായെത്തുന്ന ചിത്രമാണ് താനാ സേര്‍ന്തകൂട്ടം. വിഘ്നേശ് ശിവന്‍ ആണ് സിനിമയുടെ സംവിധായകന്‍. ജനുവരി 12 നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു.
സൂര്യയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. സൂര്യയ്ക്ക് ഒപ്പം അഭിനയിക്കാന്‍ അവസരം തന്ന സംവിധായകന്‍ വിഘ്നേശ് ശിവനും കീര്‍ത്തി നന്ദി പറഞ്ഞു. സംസാരത്തിലുടനീളം വിഘ്നേശിനെ ബ്രദര്‍ എന്നു വിളിച്ചാണ് കീര്‍ത്തി സംസാരിച്ചത്. കീര്‍ത്തിയുടെ ബ്രദര്‍ വിളി കേട്ട വിഘ്നേശ് മറുപടി പ്രസംഗത്തില്‍ കീര്‍ത്തിയെ സിസ്റ്ററുമാക്കി.
’10 തവണയോളം കീര്‍ത്തി എന്നെ ബ്രദര്‍ എന്നു വിളിച്ചു കഴിഞ്ഞു. കീര്‍ത്തി സുരേഷ് സിസ്റ്ററേ നന്ദി വിഘ്നേശ് പറഞ്ഞു. കീര്‍ത്തിയുടെ ബ്രദര്‍ വിളിയും വിഘ്നേശിന്റെ സിസ്റ്റര്‍ വിളിയും സദസ്സിനെയും ചിരിപ്പിച്ചു. സംവിധായകനോടൊപ്പം നയന്‍താരയുടെ കാമുകന്‍ എന്ന നിലയിലും വിഘ്നേശ് ഏവര്‍ക്കും സുപരിചിതനാണ്.
വിക്രമിന്റെ സാമി 2, വിശാലിന്റെ സണ്ടക്കോഴി 2, തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായിക കീര്‍ത്തിയാണ്. വിജയ്ക്കൊപ്പം കീര്‍ത്തി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദളപതി 62. മുരുകദോസാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...