നിശാന്തിനെ പരിചയപ്പെടുമ്പോള്‍ എന്റെ പ്രായം 14, വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും ‘ബാലപീഡന ‘മാകുമോ എന്തോ : ബല്‍റാമിനെതിരെ ദീപാ നിശാന്ത്

തൃശൂര്‍: എകെജിക്കെതിരായ മോശം പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ആ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ടെന്നും ദീപ പറയുന്നു.നിശാന്തിനെ പരിചയപ്പെടുമ്പോള്‍ എന്റെ പ്രായം 14 ആണ്. എല്‍.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തില്‍ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും ‘ബാലപീഡന ‘മാകുമോ എന്നും ദീപ ബല്‍റാമിനോട് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ആ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ട്. ‘ജയില്‍ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എ.കെ.ജി.യുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു ‘ എന്ന വാചകം വിശദീകരണ പോസ്റ്റില്‍ ബല്‍റാം എഴുതുന്നത് മധ്യവര്‍ഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി എന്ന വസ്തുത സമര്‍ത്ഥമായി മറയ്ക്കുകയും ചെയ്യുന്നു… സൗഹൃദവും സ്നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിന്‍വലിക്കേണ്ട പരാമര്‍ശമാണെന്ന കാര്യത്തില്‍ സംശയമില്ല.

ധ പിന്‍കുറിപ്പ്ധ പ്രധാനമല്ല: തീര്‍ത്തും വ്യക്തിപരമാണ്: നിശാന്തിനെ പരിചയപ്പെടുമ്പോള്‍ എന്റെ പ്രായം 14 ആണ്. എല്‍.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തില്‍ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും ‘ബാലപീഡന ‘മാകുമോ എന്തോ

ഒരു മോശം പരാമര്‍ശത്തെ നേരിടേണ്ടത് അതിലും മോശം പരാമര്‍ശങ്ങള്‍ തിരിച്ചും നടത്തിയിട്ടല്ല എന്ന് താഴെ കമന്റിടാന്‍ പോകുന്നവരെ ഓര്‍മ്മിപ്പിക്കുന്നു.

Similar Articles

Comments

Advertisment

Most Popular

ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ സ്‌പെയിൻ ബോധപൂർവം തോറ്റു; ആരോപണവുമായി ഹ്യൂഗോ സാഞ്ചസ്

മെക്സിക്കോസിറ്റി: ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ ജപ്പാനെതിരായ മത്സരം സ്പെയിൻ ബോധപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുൻ മെക്സിക്കോ താരം ഹ്യൂഗോ സാഞ്ചസ്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും...

തായ് വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിഷേധം

ഹൈദരാബാദ്: തായ്ലാൻഡിൽനിന്നുള്ള വിദ്യാർഥിനിയെ പാർട്ടിക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സർവകലാശാലാ അധ്യാപകനെതിരേ കേസെടുത്തു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ 62-കാരനായ പ്രൊഫസർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സർവകലാശാലയിലെ വിദ്യാർഥികളുടെ...

ഇടുക്കി എയര്‍സ്ട്രിപ്പ്: നാല് വിമാനം അനുവദിച്ചു; ശബരിമല തീര്‍ഥാടന ടൂറിസവും പരിഗണനയില്‍?

ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല്...