സ്വവര്‍ഗാനുരാഗിയായി നിത്യാ മേനോന്‍; ചിത്രത്തില്‍ നിത്യയുടെ ലിപ്‌ലോക്കും!!

കരിയറിന്റെ തുടക്കം മുതല്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിത്യാ മേനോന്‍. ആരാധകരെ ഞെട്ടിക്കാന്‍ മറ്റൊരു വെല്ലുവിളി നിറഞ്ഞ വേഷത്തിലാണ് നിത്യ അടുത്തതായി എത്തുക. സ്വവര്‍ഗ രതിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് പുതിയ തെലുങ്ക് ചിത്രത്തില്‍ നിത്യയുടേത്. തെലുങ്കിലെ ഒരു പ്രമുഖ യുവ നായികയ്ക്കൊപ്പമാണ് നിത്യ അഭിനയിക്കുന്നത്. തെലുങ്കിലെ തന്നെ മുന്‍ നിര നായികയായ മറ്റൊരു നടിക്കൊപ്പം താരത്തിന്റെ ലിപ് ലോക്കും ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചനകള്‍.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാവും രണ്ടു പ്രമുഖ നടിമാര്‍ ലിപ് ലോക്ക് രംഗത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കാന്‍ സാധ്യതയുണ്ടെന്ന് നിത്യ തന്നെ വ്യക്തമാക്കുന്നുണ്ട്. ലെസ്ബിയന്‍ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ നിത്യ ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചിരുന്നു.

ലോറന്‍സിന്റെ കാഞ്ചന 2ല്‍ ശാരീരിക വൈകല്യമനുഭവിക്കുന്ന കഥാപാത്രമായി സിനിമാ പ്രേമികളെ ഞെട്ടിച്ചിരിന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന നിത്യ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു. സ്വവര്‍ഗാനുരാഗം സുപ്രീം കോടതി നിയമവിരുദ്ധമാക്കിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് അനുമതിയെ കുറിച്ചാണ് ആശങ്കകളുയരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular