പദ്മാവതി റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും തയ്യാറാവണം; മുന്നറിയിപ്പുമായി കര്‍ണിസേന

ന്യൂഡല്‍ഹി: ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന പദ്മാവതി റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും തയാറാവണമെന്നു രജ്പുത് കര്‍ണിസേന. സിനിമയുടെ അണിയറക്കാരും സെന്‍സര്‍ ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്നും കര്‍ണസേന പറഞ്ഞു.

പദ്മാവതി റിലീസ് ചെയ്താല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും ബി.ജെ.പി സര്‍ക്കാരും മാത്രമായിരിക്കും ഉത്തരവാദികളെന്ന് രജപുത് കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഗ്ദേവ് സിങ് ഗോഗമേണ്ടി പറഞ്ഞു. മാറ്റങ്ങളോടെ പോലും സിനിമയുടെ റിലീസ് അനുവദിക്കില്ലെന്നാണ് കര്‍ണിസേനയുടെ നിലപാട്.

നേരത്തെ സിനിമയുടെ പേരില്‍ രാജ്യത്ത് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് പദ്മാവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ശേഷം പദ്മാവതി എന്ന പേര് മാറ്റി പദ്മാവത് എന്നാക്കാനും സിനിമയില്‍ 26 മാറ്റങ്ങള്‍ വരുത്തി റിലീസ് ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഈ തീരുമാനമാണ് കര്‍ണിസേനയെ ചൊടിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular