മുന്‍ ഭാര്യയെ വെട്ടിനുറുക്കി കറിവെച്ചു… യുവാവിനായി തെരച്ചില്‍ ശക്തമാക്കി പൊലീസ്

മെക്സിക്കന്‍: കാണാതായ യുവതിയുടെ മൃതദേഹഭാഗങ്ങള്‍ മുന്‍ഭര്‍ത്താവിന്റെ വീട്ടില്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ മെക്സിക്കോയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മഗ്ദലേന അഗ്യൂലാര്‍ എന്ന യുവതിയുടെ മൃതദേഹമാണ് മുന്‍ഭര്‍ത്താവ് അടുക്കളയില്‍ പാകം ചെയ്ത നിലയില്‍ കണ്ടെത്തിയത്.

തന്റെ കുട്ടികളെ മുന്‍ഭര്‍ത്താവായ സീസര്‍ ലോപസിന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്നതിനായി എത്തിതായിരുന്നു യുവതി. പീന്നീട് ഇവരുടെ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

തുടര്‍ന്ന് യുവതിക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. അപ്പോഴാണ് കുട്ടികളെ വിളിക്കാനായി മുന്‍ഭര്‍ത്താവിന്റെ വീട്ടിലേക്ക് മഗ്ദലീന പോയതായി ബന്ധുക്കള്‍ പൊലീസിന് വിവരം നല്‍കിയത്.

അതേത്തുടര്‍ന്ന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സീസര്‍ ലോപസിന്റെ വീട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തിയത്. മറ്റു ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.

പ്രതിയും മുന്‍ഭര്‍ത്താവുമായ സീസര്‍ ലോപസിനായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular