കനത്തനാശം വിതച്ച് ഫ്രാന്‍സില്‍ ‘എലനോര്‍’ ആഞ്ഞടിക്കുന്നു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പാരീസ്: ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ കനത്ത നാശം വിതച്ച് മഴയ്‌ക്കൊപ്പം എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെയെത്തിയ കാറ്റില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

21 കാരനായ യുവാവാണ് മരിച്ചതെന്നാണ് സൂചന. പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഫ്രാന്‍സ് അഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.

രാജ്യത്തിന്റെ വിവിധയിടങ്ങിലെ പ്രധാന പാലങ്ങളും റോഡുകളും കാറ്റിനെ തുടര്‍ന്ന് അടച്ചിട്ടത് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. റോഡില്‍ കൂറ്റന്‍ മരങ്ങള്‍ വീണതാണ് ഗതാഗതത്തിന് പ്രധാന തടസമായി നിലനില്‍ക്കുന്നത്. ഇവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മിക്ക ട്രെയിന്‍ സര്‍വീസുകളും താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. വരും ദിവസങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയ്ക്കും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സൂചന.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...