‘ജീവിക്കാന്‍ പറ്റിയ മികച്ച സമയം….! എല്ലാവരുടേയും തനി നിറം പുറത്തുവന്നു’…., വീണ്ടും പ്രതികരിച്ച് പാര്‍വതി

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് നടി പാര്‍വതിക്ക് നേരെ വലിയ ആക്രമണമാണ് അഴിച്ചുവിടുന്നത്. പറ്റാവുന്ന എല്ലാ രീതിയിലും താരത്തെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് ഒരു വിഭാഗം. എന്നാല്‍ വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ട് പാര്‍വതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരുടേയും തനി നിറം പുറത്തുവന്നെന്നും ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.

‘ജീവിക്കാന്‍ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു, പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നു’ – പാര്‍വതി ട്വീറ്റിലൂടെ പറഞ്ഞു.വിവാദം ഉയര്‍ന്ന് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍വതിക്ക് നേരെയുള്ള ആക്രമണത്തിന് ഒരു കുറവുമുണ്ടായിട്ടില്ല. എന്നാല്‍ ഇത്രയധികം ആക്രമിക്കപ്പെട്ടിട്ടും ഇതിനെ പ്രതിരോധിക്കാന്‍ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തയാറായിട്ടില്ല.

പാര്‍വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തെപ്പോലും വെറുതെ വിടാതെയാണ് ആക്രമണം നടക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിലെ ഗാനത്തിന് ഡിസ് ലൈക്കുകളുടെ മേളമാണ്. മമ്മൂട്ടി ചിത്രമായ കസബ സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞതോടെയാണ് പാര്‍വതി സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായത്.

Similar Articles

Comments

Advertismentspot_img

Most Popular