കാനത്തിന്റെ നാവ് ഇറങ്ങിപ്പോയോ…?

തിരുവനന്തപുരം: തുടര്‍ച്ചയായി മാവോവാദികള്‍ കൊല്ലപ്പെടുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടിലേത് വ്യാജ ഏറ്റമുട്ടലാണെന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇത്തരത്തില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാകാണം. ഇതും സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒന്നും അറിഞ്ഞില്ല എന്നാണ് പറയുന്നത്. അത് തന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹം പത്രം വായിക്കുകയും ടിവി കാണുകയും ഒന്നും ചെയ്യുന്നില്ലേ. നിലമ്പൂര്‍ സംഭവത്തില്‍ സര്‍ക്കാരിന് വകതരിവ് ഇല്ലെന്ന് പ്രതിരിച്ച കാനത്തിന്റെ നാവ് ഇപ്പോള്‍ ഇറങ്ങിപ്പോയോ എന്നും ചെന്നിത്തല ചോദിച്ചു.

ജലീലിന്റെ കുടുംബം തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധമുള്ള കുടുംബമാണ്. ദുരൂഹതകള്‍ പുറത്ത് വരികയാണ്. പുറകില്‍ നിന്ന് വെടിവെച്ചു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ ഏറ്റുമുട്ടലാണ് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഏതായാലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്നാമത്തെയാളാണ് വെടിവെപ്പില്‍ മരിക്കുന്നത്.

വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. നിലമ്പൂരിലെ സംഭവത്തില്‍ ഞാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. പക്ഷേ ഇപ്പോഴും വെടിവെപ്പിലൂടെ ആളുകളെ കൊല്ലുന്ന നടപടി തുടരുന്ന സാഹചര്യത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

മാവോയിസ്റ്റുകളെ നേരിടുന്നതില്‍ സ്ട്രാറ്റജിയില്‍ സര്‍ക്കാരിന് പിഴവ് വന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലുള്ള പാളിച്ചയാണ് ഇത് കാണിക്കുന്നത്.

രൂപേഷിനേും ഷൈനയേയും യാതൊരു പ്രയാസവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചെങ്കില്‍ അത്തരം നടപടികള്‍ സ്വീകരിക്കാതെ ഇങ്ങനെയുള്ള തന്ത്രങ്ങള്‍ എടുക്കുന്നന്നത് ശരിയാണോ എന്ന് ആലോചിക്കണം. ഇത്തരം സംഭവങ്ങളുണ്ടായാല്‍ സുപ്രീം കോടതി നിര്‍ദേശമനുസരിച്ചുള്ള അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular