ഡേറ്റ് നല്‍കില്ല ; ഫോണില്‍ വിളിച്ചാല്‍ എടുക്കില്ല.; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫഹദ്

കൊച്ചി: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഫഹദ് ഫാസില്‍. താന്‍ ഡേറ്റ് നല്‍കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. തനിക്ക് താരജാഡയില്ലെന്നും ഫഹദ് പറഞ്ഞു. ഡേറ്റ് നല്‍കില്ലെന്നും ഫോണില്‍ വിളിച്ചാല്‍ ഫഹദിനെ കിട്ടില്ലെന്നുമായിരുന്നു താരത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍.

ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടിയാണ്. കഥ കേള്‍ക്കുമ്പോള്‍ എനിക്ക് തൃപ്തികരമായി തോന്നണം. എന്നെ എക്സൈറ്റഡ് ആക്കുന്ന സിനിമയാണെങ്കിലേ അതേപ്പറ്റി ആലോചിക്കൂ. അതിനപ്പുറം വേറൊന്നും ഞാന്‍ ആലോചിക്കാറില്ല ഫഹദ് പറഞ്ഞു

മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനത്തില്‍ നിന്ന് ഫഹദ് പിന്മാറിയിയത് വലിയ വാര്‍ത്തയായിരുന്നു. അരവിന്ദ് സ്വാമി, ജ്യോതിക, വിജയ് സേതുപതി, ചിമ്പു, പ്രകാശ് രാജ് തുടങ്ങിയ മുന്‍ നിര താരങ്ങള്‍ക്കൊപ്പം ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് മണിരത്നം ഫഹദിനായി കരുതി വച്ചിരുന്നത്.

ചിത്രത്തില്‍ നിന്ന് പിന്‍മാറിയതില്‍ തനിക്ക് വ്യക്തമായ കാരണവുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഫഹദ്. പല വട്ടം ശ്രമിച്ചിട്ടും കഥ മനസ്സില്‍ കാണാന്‍ സാധിക്കാതിരുന്നതാണ് ആ സിനിമയില്‍ നിന്നും ഒഴിഞ്ഞതെന്നാണ് ഫഹദ് വെളിപ്പെടുത്തിയത്. പിന്‍മാറാനുള്ള കാരണം സംവിധായകന്‍ അറിയണമെന്നുണ്ട്. പുറത്തുള്ളൊരാള്‍ എന്ന തോന്നല്‍ മനസിലുണ്ടാകുമ്പോള്‍ ഒരു സിനിമയുടെ ഭാഗമാകുന്നത് ശരിയല്ലെന്നു തന്നെയാണ് നടന്‍ എന്ന നിലയില്‍ കരുതുന്നതെന്നും ഫഹദ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7