പ്രളയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടി. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണെന്ന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകള്‍
‘നമ്മള്‍ ഒരു പ്രകൃതി ദുരന്തം കഴിഞ്ഞ് നില്‍ക്കുകയാണ്. ഒരേ മനസ്സോടെ, ഒരേ ശരീരത്തോടെ, ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച് നാം അതിനെ അതിജീവിച്ച് കഴിഞ്ഞു. ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ നമ്മള്‍ രക്ഷിച്ച് എടുത്തിരിക്കുന്നു. ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതമാണ്. പ്രളയത്തിന് മുന്‍പും പ്രളയത്തിന് ശേഷവും എന്ന് കേട്ടിട്ടില്ലേ. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണ്. അവര്‍ക്കൊരുപാട് സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ട് വസ്തുക്കള്‍, വീട്, ജീവന്‍, ജീവിതം, വിലപ്പെട്ട രേഖകള്‍ അങ്ങനെ പലതും.
അതൊക്കെ തിരിച്ചെടുക്കണം. അതൊക്കെ തിരിച്ചെടുക്കാന്‍ അവര്‍ക്ക് പിന്തുണ നമുക്ക് കൊടുക്കണം. അവരുടെ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച അതേ ആവേശം, ആത്മാര്‍ത്ഥത, ഉന്മേഷം നമ്മള്‍ കാണിക്കണം. നമ്മള് കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മറ്റൊന്ന് ക്യാമ്പില്‍നിന്ന് വീട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മലിനജലം കയറി ഇറങ്ങി അണുക്കളും മറ്റ് നിറഞ്ഞ് കിടക്കുകയായിരിക്കും വീടിനുള്ളില്‍. വെറും കൈയോടെ ഒന്നിലും പോയി തൊടരുത്. കൈയില്‍ എന്തെങ്കിലും ഉറ പോലത്തെ പ്രൊട്ടക്ഷന്‍ ഉപയോഗിച്ച് വേണം വൃത്തിയാക്കാന്‍’