കലക്റ്റര്‍ അവധി കൊടുത്തു; കുട്ടികള്‍ ഡാം തുറന്നു..! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. അതും ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. ഇത് ഏറെ ആകാംക്ഷയോടെയാണ് കേരളത്തിലെ ജനങ്ങള്‍ നോക്കി കണ്ടത്. ഡാം തുറക്കുന്നതിന്റെ വീഡിയോസും ചിത്രങ്ങളും പലരും സ്റ്റാറ്റസ് ഒക്കെ ഇട്ട് ആഘോഷിച്ചു. എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് മറ്റൊരു വീഡിയോ… കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. അവധി കൊടുത്തത് കുട്ടികള്‍ ആഘോഷിച്ചത് സ്വന്തമായി ഒരു ഡാം നിര്‍മ്മിച്ചായിരുന്നു. മാത്രമല്ല, കുട്ടിപ്പട്ടാളത്തിന്റെ ഡാം നിര്‍മ്മാണവും തുറന്നു വിടലും വീഡിയോ എടുത്ത് ഫേസ്ബുക്കിലും ഇട്ടു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ..

ചെളി ഉപയോഗിച്ച് കൃത്യമായ ആസൂത്രണത്തോടെ തന്നെയായിരുന്നു ഇവരുടെ ഡാം നിര്‍മ്മാണം. കളക്ടര്‍ അവധി കൊടുത്തത് കൊണ്ട് കുട്ടികള്‍ ഡാം നിര്‍മ്മിച്ചു എന്ന് ആരോ വീഡിയോയില്‍ പറയുന്നുമുണ്ട്. തടയണകെട്ടി അതില്‍ വെള്ളം ഒഴിച്ച് ഷട്ടറുകള്‍ ഓരോന്നായി തുറന്ന് വളരെ ആവേശത്തോടെ തന്നെയായിരുന്നു കുട്ടിപ്പട്ടാളത്തിന്റെ ഡാം തുറക്കല്‍. ഒരു ആവേശത്തിന് ആര്‍ത്തലച്ച വെള്ളത്തില്‍ വീടുകള്‍ ഒലിച്ചു പോയെന്നും ഒരു വിരുതന്റെ കമന്റുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7