BREAKING NEWS

‘അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്’; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്

· · 1 min read
Share: Copied!

കൊച്ചി: അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. കുട്ടിക്കാലത്തെ ഓർമകളും അച്ഛനുമായുള്ള ബന്ധവും തന്റെ പ്രണയവിവാഹത്തിന് അദ്ദേഹം നൽകിയ പിന്തുണയുമെല്ലാം അശ്വതി കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. വെള്ളിയാഴ്ചകളിൽ ഗൾഫിൽനിന്ന് അച്ഛൻ വിളിച്ചിരുന്ന ദിവസങ്ങളെക്കുറിച്ചുള്ള ഓർമകളും കുറിപ്പിലുണ്ട്. തന്റെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ആരും പ്രതീക്ഷിക്കാത്ത വൈകാരിക പക്വതയോടെയാണ് അച്ഛൻ പ്രതികരിച്ചതെന്നും അശ്വതി പറയുന്നു.

മക്കൾക്കെല്ലാം അമ്മയോടാണ് സ്നേഹക്കൂടുതലെന്ന് അച്ഛൻ പരാതി പറയാറുണ്ടെങ്കിലും അത് സ്നേഹക്കൂടുതലല്ല, പരിചയക്കൂടുതലാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് അശ്വതി കുറിച്ചു. കുട്ടിക്കാലം മുഴുവൻ അച്ഛൻ വിദേശത്തായിരുന്നതിനാൽ മാതാപിതാക്കളിൽ കൂടുതൽ സമയം കുട്ടികൾക്കൊപ്പം ചെലവഴിച്ചത് അമ്മയായിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ എല്ലാ സ്വഭാവങ്ങളും അറിയാം. എന്നാൽ അച്ഛനെ ഇനിയും അറിയാനുണ്ടെന്നാണ് തോന്നുന്നതെന്നും അശ്വതി പറയുന്നു.

അമ്മയോട് എല്ലാ ദിവസവും സംസാരിക്കാറുണ്ടെങ്കിലും അച്ഛനെ വിളിക്കുന്നത് വല്ലപ്പോഴുമാണ്. വിളിച്ചാലും ഇരുവശത്തെയും വിശേഷങ്ങൾ പറഞ്ഞ് സംഭാഷണം അവസാനിക്കും. പണ്ട് വെള്ളിയാഴ്ചകളിൽ ഗൾഫിൽനിന്ന് എത്തിയിരുന്ന ഐഎസ്ഡി കോളുകളിലെ ചുരുങ്ങിയ സംഭാഷണങ്ങൾ ഇന്നും മറ്റൊരു രൂപത്തിൽ ആവർത്തിക്കുകയാണെന്ന് ചിലപ്പോൾ തോന്നാറുണ്ടെന്നും താരം കുറിച്ചു.

താൻ സ്വയം തിരഞ്ഞെടുത്ത പങ്കാളിയുമായുള്ളത് വ്യത്യസ്ത ജാതിയിൽപ്പെട്ടവരുടെ വിവാഹമായിരുന്നു. ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഇരുവീട്ടുകാരിൽനിന്നും വർഷങ്ങളോളം എതിർപ്പുകൾ നേരിടേണ്ടിവന്നു. ഏറ്റവും ഒടുവിലാണ് അച്ഛൻ ഇക്കാര്യം അറിഞ്ഞത്. വിദേശത്തായിരുന്നതും പൊതുവേ ദേഷ്യക്കാരനെന്ന പേരുണ്ടായിരുന്നതും കാരണം അച്ഛനെ അറിയിക്കാതെ ബന്ധം അവസാനിപ്പിക്കാനായിരുന്നു മറ്റുള്ളവരുടെ ശ്രമമെന്നും അശ്വതി വെളിപ്പെടുത്തി.

ഒടുവിൽ അച്ഛനോട് തന്റെ ഇഷ്ടം തുറന്നുപറയേണ്ടിവന്നു. തനിക്ക് ഈ ബന്ധം തന്നെ മതിയെന്ന് ഉറപ്പിച്ചുപറഞ്ഞത് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സംഭാഷണമായിരുന്നുവെന്നും എന്നാൽ ആരും പ്രതീക്ഷിക്കാത്ത വൈകാരിക പക്വതയോടെയാണ് അച്ഛൻ അതിനെ കൈകാര്യം ചെയ്തതെന്നും അശ്വതി പറയുന്നു. അച്ഛൻ തന്നെ മുൻകൈയെടുത്ത് ഇരുവീട്ടുകാരുമായും ചർച്ച നടത്തി. മകളുടെ സന്തോഷമാണ് തനിക്ക് വലുതെന്ന് പറഞ്ഞ് ബന്ധുക്കളുടെ എതിർപ്പുകളെ നേരിട്ടു. മകളെ ബന്ധത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടവരോട് അക്കാര്യം തീരുമാനിക്കേണ്ടത് നിങ്ങളല്ലെന്നും അച്ഛൻ തുറന്നുപറഞ്ഞു.

വിവാഹശേഷം ഭർത്താവ് ശ്രീയോട് അച്ഛൻ പറഞ്ഞത് ‘എന്റെ മോളെ രാജാവിനെപ്പോലെ നോക്കിക്കോളണം’ എന്നായിരുന്നു. പാലായിലെ രാജാവെന്ന് വിളിച്ച് ശ്രീ തന്നെ ഏറെക്കാലം കളിയാക്കിയെങ്കിലും അച്ഛൻ പറഞ്ഞത് കാര്യമായിട്ടായിരുന്നുവെന്നും അശ്വതി ഓർക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അതൊന്നും മറച്ചുവയ്ക്കാതെ തന്നോട് പറയണമെന്നും അച്ഛൻ പലവട്ടം ഉപദേശിച്ചിട്ടുണ്ടെന്നും താരം കുറിച്ചു.

ശ്രീയുടെ അച്ഛൻ ഒരിക്കൽ മാമ്പഴം പങ്കുവച്ചപ്പോൾ തന്റെ പങ്കുകൂടി മകൾ പത്മയ്ക്ക് നൽകിയ സംഭവവും അശ്വതി ഓർത്തെടുത്തു. അന്ന് കുഞ്ഞായിരുന്ന പത്മയ്ക്ക് മാമ്പഴം നൽകിയപ്പോൾ പ്രസവാനന്തരമുള്ള പ്രയാസങ്ങളിൽനിന്ന് താൻ പൂർണമായി മുക്തയായിരുന്നില്ല. അന്ന് രാത്രി മുഴുവൻ താൻ കരഞ്ഞത് സ്വന്തം അച്ഛനായിരുന്നെങ്കിൽ ആദ്യം തനിക്ക് മാമ്പഴം തന്നേനെയെന്ന് ഓർത്തായിരുന്നുവെന്നും അശ്വതി പറയുന്നു.

തന്റെ എല്ലാ ദുർബലതകളും അറിയുന്നത് അമ്മയ്ക്കാണെങ്കിലും അച്ഛന്റെ കണ്ണിൽ താൻ എന്നും പൂർണതയുള്ള മകളാണെന്ന വാക്കുകളോടെയാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

മകളെ പുറത്ത് കാത്തുനിർത്തി റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലേക്ക് പോയ 60-കാരിക്ക് നേരെ ക്രൂരപീഡനം; സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു, 25-കാരൻ അറസ്റ്റിൽ

BREAKING NEWS
മകളെ പുറത്ത് കാത്തുനിർത്തി റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലേക്ക് പോയ 60-കാരിക്ക് നേരെ ക്രൂരപീഡനം; സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു, 25-കാരൻ അറസ്റ്റിൽ
28 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി
28 Nov 2026
BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026
BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026