BREAKING NEWS

ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഥാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

കർണാടക: ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഥാർ ജീപ്പ് മണൽ ലോറിയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് അരീക്കോട് സ്വദേശി ലിഫൈൻ മുഹമ്മദ് നിയാസ്, ഒരു യുവതി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന കോഴിക്കോട് അരക്കിണർ സ്വദേശി ബേസിൽ മുഹമ്മദ് അലിക്ക് പരിക്കേറ്റു.

ഇവർ സഞ്ചരിച്ച മഹീന്ദ്ര ഥാർ ജീപ്പ് മണൽ കയറ്റിവന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മണൽ ലോറിയെ ആർടിഒ ഉദ്യോഗസ്ഥർ പിന്തുടർന്നെത്തി തടഞ്ഞുനിർത്തിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ലോറി നിർത്തിയതോടെ പിന്നാലെ വന്ന ഥാർ ജീപ്പ് നിയന്ത്രിക്കാനാകാതെ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മരിക്കുകയായിരുന്നു. പരിക്കേറ്റ ബേസിൽ മുഹമ്മദ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡ്യ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

‘അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്’; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്

BREAKING NEWS
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
28 Nov 2026
BREAKING NEWS
മകളെ പുറത്ത് കാത്തുനിർത്തി റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലേക്ക് പോയ 60-കാരിക്ക് നേരെ ക്രൂരപീഡനം; സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു, 25-കാരൻ അറസ്റ്റിൽ
28 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി
28 Nov 2026
BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026