BREAKING NEWS

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ 52കാരി മരിച്ചു; മണ്ണാർക്കാട് നിന്ന് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു; മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി ഭവാനിപ്പുഴയിൽ ഇറങ്ങിയതിനു പിന്നാലെയാണ് അപകടം

· · 1 min read
Share: Copied!

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിനി ബുഷറ (52) ആണ് മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആനയുടെ ആക്രമണത്തിൽ ബുഷാരയുടെ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ താവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിരുന്നിട്ടും ആനയെ കാണുന്നതിനായി സഞ്ചാരികൾ പുഴയിൽനിന്ന് മാറാതെ തുടരുകയായിരുന്നുവെന്നാണ് വിവരം. ആനയെ കാണാനുള്ള സാഹസമാണ് അപകടത്തിലേക്ക് നയിച്ചതെന്നും മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ പുഴയിൽനിന്ന് മാറിയില്ലെന്നും വനപാലകർ പറഞ്ഞു.

 

BREAKING NEWS
സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികളെ ബൈക്കിൽ പിൻതുടർന്ന് സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കി, ന​ഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെ‌ടുത്തി പലതവണ പീഡനത്തിനിരയാക്കി!! രണ്ട് യുവാക്കൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ഇരകളായിട്ടുണ്ടെന്ന് സൂചന
17 Oct 2026
BREAKING NEWS
കോർപ്പറേഷൻ പറഞ്ഞു, നടൻ പ്രകാശ് രാജ് പങ്കെടുക്കേണ്ട പരിപാടിയിൽ മൈക്ക് പിടിച്ചെടുക്കാനെത്തി പോലീസ്, പൊതുജനങ്ങൾ വളഞ്ഞതോടെ മുങ്ങി!! മാനവീയം വീഥിയിൽ നടത്തുന്ന സമരപരിപാടികൾ പോലീസിനെ ഉപയോ​ഗിച്ച് പൊളിക്കാൻ നീക്കം
17 Oct 2026
BREAKING NEWS
വ്യക്തിവൈരാ​ഗ്യം, പച്ചക്കറി വിൽപ്പനക്കാരനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി കടലിൽ തള്ളി; ഒരേ കുടുംബത്തിലെ ആറുപേർ അറസ്റ്റിൽ
17 Oct 2026
BREAKING NEWS
സ്വന്തം രാജ്യത്തേയും ദാമ്പത്യബന്ധത്തെയും ഒരുപോലെ വഞ്ചിച്ചു, തനിക്ക് അയാളെ വേണ്ടെന്ന് ഭാര്യ... സൈനിക നീക്കങ്ങൾ, യുദ്ധ പദ്ധതികൾ, തുടങ്ങിയ രഹസ്യ വിവരങ്ങൾ യുക്രെയ്ന് കൈമാറി 300-ലേറെ സഹപ്രവർത്തകരായ റഷ്യൻ സൈനികരുടെ മരണത്തിന് വഴിമരുന്നിട്ടു, ആക്രമണ സമയത്ത് അസുഖം ന‌ടിച്ച് മാറിനിന്നു... ഒടുവിൽ രായ്ക്കുരാമ...
17 Oct 2026