BREAKING NEWS

‘എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു’; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; ‘കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്’

· · 1 min read
Share: Copied!

തിരുവനന്തപുരം: എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായുള്ള ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ. ഏത് ചികിത്സാ രീതിക്കുവേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്നും അതുകൊണ്ടാണ് നേരത്തെ അത്തരമൊരു പ്രതികരണം നടത്തിയതെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീട് ബോധ്യപ്പെട്ടതായും ഇതിനായുള്ള ധനസമാഹരണത്തെ പൂർണമായും സ്വാഗതംചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചില പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജീൻ തെറാപ്പിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ രോഗിക്ക് ആ ചികിത്സ ആവശ്യമാണെങ്കിൽ അത് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

രാവിലെ മന്ത്രി നടത്തിയ പ്രസ്താവന ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ ഉച്ചയോടെ മന്ത്രിയുടെ ഓഫീസിൽനിന്ന് വിശദീകരണം നൽകി നിലപാടിൽ വ്യക്തത വരുത്തി.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചികിത്സാ പട്ടികയിൽ ജീൻ തെറാപ്പി ഉൾപ്പെടുത്തിയിട്ടില്ലാത്തത് അതിന് ചില പാർശ്വഫലങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ ഏത് ചികിത്സാരീതി തിരഞ്ഞെടുക്കണമെന്നത് രോഗിയുടെയും കുടുംബത്തിന്റെയും അവകാശമാണ്. അതിനാൽ സൗഹൃദക്കൂട്ടായ്മകളും പൊതുജനങ്ങളും പണം സമാഹരിച്ച് ജീൻ തെറാപ്പിക്ക് സഹായിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. ‘എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്’ – ഗോപകുമാർ

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026
BREAKING NEWS
ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഥാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
28 Nov 2026