BREAKING NEWS

ആശുപത്രി പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി; ചോദ്യംചെയ്തപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; പിന്നാലെ പോലീസ് പിടിയിൽ! മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീകളാണ് അരൂരിൽ അറസ്റ്റിലായത്; മാളയിലെ പഴയ മോഷണക്കേസിലും വാറന്റ്!

· · 1 min read
Share: Copied!

അരൂർ: തൃശ്ശൂരിലെ മാള പോലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അരൂരിൽ അറസ്റ്റിൽ. സേലം കോയമ്പേട്ട റെയിൽവേ കോളനിയിലെ വെണ്ണില (36), സേലം മാരിയമ്മൻ കോവിൽ സ്വദേശി സരസ്വതി (38) എന്നിവരെയാണ് മറ്റൊരു മോഷണശ്രമത്തിനിടെ അരൂർ പോലീസ് പിടികൂടിയത്. തൃശ്ശൂരിലെ ഏലത്തൂർ ഉൾപ്പെടെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരേ മോഷണക്കേസുകളുണ്ട്. ഞായറാഴ്ച രാവിലെ എരമല്ലൂർ മോഹം ആശുപത്രി പരിസരത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.

ആശുപത്രിയുടെ താഴത്തെ നിലയിൽ നിർമാണജോലികൾ നടന്നുവരികയാണ്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇരുവരെയും പരിസരത്തുണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അരൂർ പോലീസ് പിന്നീട് ഇരുവരെയും പിടികൂടി.

വിശദമായ ചോദ്യം ചെയ്യലിലാണ് മാള പോലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരേ ദീർഘകാലമായി നിലനിൽക്കുന്ന വാറന്റുണ്ടെന്ന് വ്യക്തമായത്. കേരളത്തിലെ വിവിധയിടങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിവരികയായിരുന്നു ഇവരെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ വെണ്ണില ഏലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശിവാനി എന്ന പേരിലാണ് അറിയപ്പെടുന്നത്.

എസ്.എച്ച്.ഒ. അബീഷിന്റെ നിർദേശപ്രകാരം എ.എസ്.ഐ. ഉഷ, സി.പി.ഒ.മാരായ ജിതിൻരാജ്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

‘വിധിയിൽ ആശ്വാസം, വിവിധ ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുക എന്നത് കണ്ണൂരിൽ നടന്നുകൊണ്ടിരുന്ന കാര്യം’; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ; ’ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല’

BREAKING NEWS
‘വിധിയിൽ ആശ്വാസം, വിവിധ ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുക എന്നത് കണ്ണൂരിൽ നടന്നുകൊണ്ടിരുന്ന കാര്യം’; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ; ’ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല’
23 Nov 2026
BREAKING NEWS
മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ, 10 വർഷം മുമ്പ് കണ്ണൂരിനെ നടുക്കിയ ധനരാജ് വധക്കേസിൽ നിർണായക വിധി! മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു
23 Nov 2026
BREAKING NEWS
പിള്ളേർക്ക് തിരിച്ചുകയറാം; വിസിക്ക് കനത്ത തിരിച്ചടി; കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്; ’അടുത്ത അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുത്’
23 Nov 2026
BREAKING NEWS
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’
23 Nov 2026