BREAKING NEWS

‘വിധിയിൽ ആശ്വാസം, വിവിധ ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുക എന്നത് കണ്ണൂരിൽ നടന്നുകൊണ്ടിരുന്ന കാര്യം’; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ; ’ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല’

· · 1 min read
Share: Copied!

പയ്യന്നൂർ: ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിയിൽ പ്രതികരണവുമായി പയ്യന്നൂർ എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ. കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതും അവർക്ക് ശിക്ഷ ഉറപ്പായതും ആശ്വാസകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാം സാക്ഷി രാഷ്ട്രീയക്കാരനായതിനാൽ അദ്ദേഹത്തിന്റെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു ഒന്നാം സാക്ഷി. ഇക്കാര്യം പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്. എന്നാൽ വിധിപ്പകർപ്പ് പൂർണമായി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറയാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ വെറുതെവിട്ട 16 പ്രതികളുടെ കാര്യത്തിൽ വിധി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ പ്രോസിക്യൂഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗൂഢാലോചനക്കുറ്റം തെളിയിക്കുക എന്നത് നിയമപരമായി ഏറെ പ്രയാസമുള്ള കാര്യമാണ്. അരിയിൽ ഷുക്കൂർ വധക്കേസിലും ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന കാരണത്താലാണ് പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെവിട്ടത്. ഗൂഢാലോചന തെളിയിക്കാൻ കൃത്യമായ രേഖാപരമായ തെളിവുകളോ ദൃക്‌സാക്ഷി മൊഴികളോ ആവശ്യമാണ്.

ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്നതുകൊണ്ടുമാത്രം അത് നടന്നിട്ടില്ലെന്ന് പറയാനാകില്ല. കോടതിക്ക് മുന്നിൽ വിശ്വാസയോഗ്യമായ തെളിവുകൾ ലഭ്യമല്ലെന്ന സാഹചര്യത്തിൽ മാത്രമേ അത്തരമൊരു നിഗമനത്തിലെത്താൻ കോടതിക്ക് കഴിയൂ. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ കണ്ണൂർ ജില്ലയിൽ നേരത്തേ നിരന്തരം ഉണ്ടായിട്ടുണ്ട്. ഇത്തരം കേസുകളിൽ കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം തെളിയിക്കുക പ്രയാസമാണ്. ഗൂഢാലോചന തെളിഞ്ഞാൽ മാത്രമേ കൊലപാതകത്തിന്റെ ലക്ഷ്യവും കൃത്യമായി തെളിയിക്കാനാകൂ.

എന്നാൽ ധനരാജ് കൊല്ലപ്പെട്ടുവെന്നും കൊലപാതകം നടത്തിയ പ്രതികൾ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കേസിലെ പ്രധാനപ്പെട്ട കാര്യമെന്നും വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

2016 ജൂലായ് 11-ന് രാത്രി പത്തുമണിയോടെയാണ് പയ്യന്നൂർ രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ അക്രമിസംഘം വീടിന്റെ മുറ്റത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പത്തുവർഷത്തിനുശേഷം ഇന്ന് വിധി പ്രസ്താവിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത്, ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ച കോടതി നാലുമുതൽ 20 വരെയുള്ള 16 പ്രതികളെ വെറുതെവിടുകയായിരുന്നു.

മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ, 10 വർഷം മുമ്പ് കണ്ണൂരിനെ നടുക്കിയ ധനരാജ് വധക്കേസിൽ നിർണായക വിധി! മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു

BREAKING NEWS
മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ, 10 വർഷം മുമ്പ് കണ്ണൂരിനെ നടുക്കിയ ധനരാജ് വധക്കേസിൽ നിർണായക വിധി! മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു
23 Nov 2026
BREAKING NEWS
പിള്ളേർക്ക് തിരിച്ചുകയറാം; വിസിക്ക് കനത്ത തിരിച്ചടി; കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്; ’അടുത്ത അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുത്’
23 Nov 2026
BREAKING NEWS
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’
23 Nov 2026
BREAKING NEWS
’കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്’; കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
23 Nov 2026