BREAKING NEWS

പിള്ളേർക്ക് തിരിച്ചുകയറാം; വിസിക്ക് കനത്ത തിരിച്ചടി; കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്; ’അടുത്ത അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുത്’

· · 1 min read
Share: Copied!

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും കോടതി റദ്ദാക്കി. സംഭവത്തിൽ സർവകലാശാല പുതിയ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.

വിദ്യാർഥികൾക്ക് അനുകൂലമായി വിധി വന്നതോടെ നിരാഹാര സമരത്തിലിരിക്കുന്ന വിദ്യാർഥികൾ സമരം അവസാനിപ്പിക്കും. വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിട്ട് 84 ദിവസം പിന്നിട്ടപ്പോഴാണ് കോടതിയുടെ ഉത്തരവ്. നിരാഹാര സമരം 22-ാം ദിവസത്തിലെത്തിയപ്പോഴാണ് അനുകൂല വിധിയുണ്ടായത്.

അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളോട് മാപ്പുപറയാൻ സർവകലാശാല എടുത്ത തീരുമാനവും കോടതി റദ്ദാക്കി. വിദ്യാർഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരിച്ചുപ്രവേശിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

നടപടിക്രമങ്ങൾ പാലിച്ച് സർവകലാശാലയ്ക്ക് പുതിയ അന്വേഷണം നടത്താം. എന്നാൽ, സസ്‌പെൻഷനിലായിരുന്ന 84 ദിവസത്തെ കാലയളവ് പുതിയ അന്വേഷണത്തിൽ പരിഗണിക്കണം. പുതിയ അന്വേഷണം വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’

BREAKING NEWS
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’
23 Nov 2026
BREAKING NEWS
’കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്’; കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
23 Nov 2026
BREAKING NEWS
'നാവിക ഉപരോധത്തെ ഇറാൻ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും'?- മാധ്യമപ്രവർത്തകൻ!! "അവരുടെ നാവികസേനയിലെ മറ്റുള്ളവരെപ്പോലെ കടലിന്റെ അടിത്തട്ടിലായിരിക്കും അവരും''... പുതുവർഷത്തിന് ശേഷം കരാറിലെത്തിയില്ലെങ്കിൽ ആക്രമിക്കും- ട്രംപിന്റെ മുന്നറിയിപ്പ്... ഒരേസമയം കരാറുണ്ടാക്കുന്നതിനെ അനുകൂലിച്ചും അതിന്റെ...
23 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയോടിച്ച കാർ ബൈക്കിലിടിച്ചുകയറി; ദമ്പതികൾക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് ബിജെപി കോർപ്പറേറ്ററുടെ മകൻ, മരിച്ച ദമ്പതികളുടെ മക്കളുടെ പരാതിൽ കേസ്
23 Nov 2026