BREAKING NEWS

സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് എ.ഐ.സി.സി. അധ്യക്ഷന് മുന്നിൽ പരാതി ഉന്നയിച്ച എ ഗ്രൂപ്പിന്റെ നീക്കത്തെ ഗൗരവത്തോടെയാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന പക്ഷം കാണുന്നത്. സംസ്ഥാന കോൺഗ്രസിലെ കെ.സി. വേണുഗോപാൽ ഗ്രൂപ്പും എ ഗ്രൂപ്പും നടത്തുന്ന സമ്മർദ നീക്കങ്ങൾക്ക് തത്കാലം വഴങ്ങേണ്ടതില്ലെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ നിലപാട്.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയല്ല പരാതി നൽകിയതെന്നാണ് എ ഗ്രൂപ്പിന്റെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത നീക്കമായാണ് എ ഗ്രൂപ്പിന്റെ പരാതിയെ വി.ഡി. സതീശൻ പക്ഷം കാണുന്നത്.

ഈ സാഹചര്യത്തിൽ ഗ്രൂപ്പ് നീക്കങ്ങൾക്കെതിരേ മറുപരാതിയുമായി എ.ഐ.സി.സി.യെ സമീപിക്കേണ്ടതില്ലെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ തീരുമാനം. എ ഗ്രൂപ്പിന്റെ പരാതിയിൽ എ.ഐ.സി.സി. നേതൃത്വം വിശദീകരണം തേടിയാൽ മാത്രം തങ്ങളുടെ നിലപാട് അറിയിച്ചാൽ മതിയെന്നാണ് പക്ഷത്തിന്റെ ധാരണ.

’കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്’; കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

BREAKING NEWS
’കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്’; കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
23 Nov 2026
BREAKING NEWS
'നാവിക ഉപരോധത്തെ ഇറാൻ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും'?- മാധ്യമപ്രവർത്തകൻ!! "അവരുടെ നാവികസേനയിലെ മറ്റുള്ളവരെപ്പോലെ കടലിന്റെ അടിത്തട്ടിലായിരിക്കും അവരും''... പുതുവർഷത്തിന് ശേഷം കരാറിലെത്തിയില്ലെങ്കിൽ ആക്രമിക്കും- ട്രംപിന്റെ മുന്നറിയിപ്പ്... ഒരേസമയം കരാറുണ്ടാക്കുന്നതിനെ അനുകൂലിച്ചും അതിന്റെ...
23 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയോടിച്ച കാർ ബൈക്കിലിടിച്ചുകയറി; ദമ്പതികൾക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് ബിജെപി കോർപ്പറേറ്ററുടെ മകൻ, മരിച്ച ദമ്പതികളുടെ മക്കളുടെ പരാതിൽ കേസ്
23 Nov 2026
BREAKING NEWS
നിന്റെ തൊപ്പി ഞാൻ തെറുപ്പിക്കുമെടാ... മദ്യലഹരിയിൽ റോട്ട് വീലർ നായയുമായി റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം, സംഭവം അറിഞ്ഞെത്തിയ പോലീസിനു നേരെ ഭീഷണി, പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോ​ഗസ്ഥനു പരിക്ക്... താൻ നായയുമായി സവാരിക്കിറങ്ങിയതെന്ന് കസ്റ്റഡിയിലായ യുവാവ്
23 Nov 2026