BREAKING NEWS

28ാം സ്വന്തം സഹോദരനെ വെടുവച്ചുകൊന്ന കേസ്, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീൽ പരി​ഗണിച്ചത് 72ാം വയസിൽ!! അലഹബാദ് ഹൈക്കോടതിയുടെ സാഹചര്യം അസ്വസ്ഥതപ്പെടുത്തുന്നു, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: കേസുകൾ തീർപ്പാക്കാതെ കെട്ടിക്കെടക്കുന്ന അലഹബാദ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിയുടെ അപ്പീൽ 40 വർഷമായിട്ടും തീർപ്പാക്കാത്തതിനാണ് രൂക്ഷ വിമർശനം. പിഡബ്ല്യുഡി ബെഞ്ച് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, എ എസ് ചന്ദ്രുകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമർശനം. അലഹബാദ് ഹൈക്കോടതിയുടെ സാഹചര്യം അസ്വസ്ഥതപ്പെടുത്തുന്നുവെന്നും കേസുകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ എന്ത് നൂതന നടപടികളാണ് ആവശ്യമെന്നും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ചോദിച്ചു.

അതേസമയം 1983ലെ കേസാണ് ഇപ്പോഴും തീർപ്പാകാതെ നിൽക്കുന്നത്. അന്ന് 28ാം വയസിൽ സ്വന്തം സഹോദരനെ വെടിവെച്ച് കൊന്ന കേസിൽ അറസറ്റിലായ വിജയ് സിങ്ങിന്റെ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസിൽ 1985ൽ വിജയ് സിങ്ങിനെ കാൻപുരിലെ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരെ സിങ് നൽകിയ അപ്പീൽ 41 വർഷങ്ങൾക്ക് ശേഷം ഇക്കൊല്ലം ഫെബ്രുവരിയിലാണ് തീർപ്പാക്കിയത്.

പിന്നീട് ഈ അപ്പീൽ ഹൈക്കോടതി തള്ളി. കൊലക്കേസിൽ വിജയ് സിങ്ങിന് മൂന്നുമാസം മാത്രമേ കസ്റ്റഡിയിൽ കഴിയേണ്ടി വന്നുള്ളു, ബാക്കി മുഴുവൻ വർഷവും ജാമ്യത്തിലായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇപ്പോൾ ഇയാൾക്ക് 72 വയസാണ്. സുപ്രീം കോടതിയിലെ അപ്പീൽ തീർപ്പാകും വരെ ജാമ്യം തുടരാമെന്ന് ബെഞ്ച് വ്യക്തമാക്കി.

അതേസമയം ഈ കേസിനെ മുൻനിർത്തി മാത്രമായിരുന്നില്ല സുപ്രീംകോടതിയുടെ വിമർശനം. കേസ് വേഗം തീർപ്പാക്കാൻ അലഹബാദ് കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കാറുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വേഗം കേസ് തീർപ്പാക്കാൻ എന്തുചെയ്യാനാകുമെന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ദവെ, അഡ്വ. സോഹെബ് ഹുസൈൻ എന്നിവരോട് ചോദിച്ചു.

മൂന്നുവർഷത്തിലേറെ തീർപ്പാകാതെ കിടക്കുന്ന പ്രോസിക്യൂഷൻ അപ്പീലുകൾ തള്ളണമെന്നായിരുന്നു ദവെ അഭിപ്രായപ്പെട്ടത്. എന്നാൽ തീർപ്പാകാൻ വൈകുന്നുവെന്ന കാരണത്തിൽ മാത്രം ഹർജി തള്ളുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാകുമെന്ന് സുപ്രീം കോടതി പറഞ്ഞു.

‘പോലീസ് എന്റെ മുഖത്തടിച്ചു, നടുവിൽ ചവിട്ടി, താലിമാല പൊട്ടിച്ചെടുത്തു, കുട്ടികളെ പിടിച്ചുതള്ളി’…ആരോപണങ്ങളുമായി ബിജെപി കൗൺസിലറുടെ ഭാര്യ, അനുയായികൾ ‘പോലീസിനെ ആക്രമിച്ചില്ലേ’? ചോദ്യത്തിന് അത് പോലീസ് പറയുന്നതല്ലേയെന്ന് മറുപടി!! സു​ഗതനെതിരെ പോലീസിനെ ആക്രമിച്ചതിന് ഒരു കേസ് കൂടി, അനുയായികളുടെ ആക്രമണത്തിൽ വട്ടിയൂർക്കാവ് സി​ഐ, എസ്ഐക്കും പരുക്ക്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026