BREAKING NEWS

തെരുവുനായ സ്കൂട്ടറിനു കുറുകെ ചാടി, വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്മയും മകനും റോഡിലേക്ക് തെറിച്ചുവീണു, ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, അതുലിന്റെ അന്ത്യം  വീഴ്ചയുടെ ആഘാതത്തിൽ തല റോഡിലിടിച്ച്, അമ്മയ്ക്ക് പരുക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: അമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശിയും തുമ്പ വിഎസ്എസ്‌സിയിലെ ഗവേഷണ വിദ്യാർത്ഥിയുമായ അതുൽ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മ ജിഷയ്ക്കും (51) അപകടത്തിൽ പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അപകടം.

അമ്മയെ സ്‌കൂട്ടറിന് പിന്നിലിരുത്തി തുമ്പ സ്റ്റേഷൻകടവ് നെഹ്‌റു ജംഗ്ഷനിൽ നിന്നു പോകുന്നതിനിടെ ശാന്തിനഗർ മാർക്കറ്റിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. പെട്ടെന്നു റോഡിനു കുറുകേ ചാടിയ നായയെ ഇടിച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതുലിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വീഴ്ചയുടെ ആഘാതത്തിൽ അതുലിന്റെ തലയ്ക്കാണു ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിൽ കഴിയുന്ന അമ്മ ജിഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയായ അതുൽ വിഎസ്എസ്‌സിയിലെ ഗവേഷണവുമായി ബന്ധപ്പെട്ടാണ് സ്റ്റേഷൻകടവ് നെഹ്‌റു ജംക്​ഷനിൽ വാടകയ്ക്കു താമസിക്കുന്നത്.

മകൻ ഒറ്റയ്ക്കായതിനാൽ കുറച്ചു ദിവസം മുൻപാണ് അമ്മ ജിഷ മകനോടൊപ്പം താമസിക്കാനെത്തിയത്. അതുലിന്റെ മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

‘പാറ്റകൾ‘ കൂട്ടത്തോടെ തെരുവിലേയ്ക്ക്; സോഷ്യൽ മീഡിയപോരാട്ടത്തിനൊടുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ; ഡൽഹിയിൽ കർശന ജാ​ഗ്രതാ നിർദ്ദേശം

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026