BREAKING NEWS

മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടിയാണ് സിപിഎം- എം വി ഗോവിന്ദന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തെയോ അതിന്റെ ഭാഗമായുള്ള പ്രകോപനപരമായ പ്രസംഗങ്ങളെയോ സി.പി.എം. അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നവംബർ 20-ന് ‘ചോരയ്ക്ക് ചോര’ എന്ന് പരസ്യമായി പ്രസംഗിച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിഐ മധുസൂദനനെതിരെ കേസെടുക്കുന്നതിനേക്കാൾ മുൻപ് മുഖ്യമന്ത്രിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും എംവി ഗോവിന്ദൻ. മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

“മുഖ്യമന്ത്രി കോൺഗ്രസല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ‘ചോരയ്ക്ക് ചോര’ എന്ന് പറയുമ്പോൾ ഒന്നിനെയും വിടാൻ പോകുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങൾക്ക് പോലും വികാരമില്ല,” എംവി ഗോവിന്ദൻ വിമർശിച്ചു. കൊലപാതക രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്ന് എംവി ഗോവിന്ദൻ ആവർത്തിച്ചു.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടി എന്ന നിലയിൽ സിപിഎം തങ്ങളുടെ നിലപാട് നേരത്തെ തന്നെ പരസ്യമായി വ്യക്തമാക്കിയതാണ്. കൊലപാതകത്തിന് പകരം കൊലപാതകം എന്ന രീതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോയ ആ നിലപാടിനൊപ്പമാണ് പാർട്ടി. ഏതെങ്കിലും തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തെയോ അതിന് അർത്ഥം വരുന്ന പദപ്രയോഗങ്ങളെയോ പാർട്ടി അനുകൂലിക്കുന്നില്ല. പാർട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായി വരുന്ന ഒന്നിനെയും അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

BREAKING NEWS
'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല, മല്ലികാ സുകുമാരന് ട്രോള്‍ മഴ
27 Nov 2026
BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026
BREAKING NEWS
’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’
27 Nov 2026
BREAKING NEWS
അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!
27 Nov 2026