BREAKING NEWS

’യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ശല്യമാവരുതേ’; ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വയ്ക്കുന്നവർക്കെതിരെ നടപടി; ഉറക്കെയുള്ള സംസാരവും വേണ്ട; ആദ്യ നിയമലംഘനത്തിന് 1000 രൂപ പിഴ; ആവർത്തിച്ചാൽ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടും

· · 1 min read
Share: Copied!

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി ദക്ഷിണ റെയിൽവേ. ഹെഡ്‌ഫോൺ ഉപയോഗിക്കാതെ സ്പീക്കറിലൂടെ പാട്ടും വീഡിയോയും കേൾക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും ശല്യമായി കണക്കാക്കും. ആദ്യ നിയമലംഘനത്തിന് 1,000 രൂപ പിഴ ചുമത്താം. മുന്നറിയിപ്പ് നൽകിയിട്ടും ശല്യം ആവർത്തിച്ചാൽ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.

യാത്രക്കാർ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും കേൾക്കുന്നതും സ്പീക്കർ മോഡിൽ സംസാരിക്കുന്നതും കാരണം സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊതുജന അറിയിപ്പുകളിലൂടെയും നോട്ടീസുകളിലൂടെയും യാത്രക്കാരെ ബോധവൽക്കരിക്കാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്കു പുറമേ ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകും.

റെയിൽവേ നിയമത്തിലെ 145-ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. ശല്യം സൃഷ്ടിക്കുന്നവരെ റെയിൽവേ പരിസരത്തുനിന്ന് നീക്കുന്നതിനും നിയമപ്രകാരമുള്ള പിഴ ചുമത്തുന്നതിനും വ്യവസ്ഥയുണ്ട്. ടിക്കറ്റ് പരിശോധകർ ഉൾപ്പെടെയുള്ള അധികാരപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് നിയമലംഘകർക്കെതിരെ നടപടിയെടുക്കാം. യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ പാട്ടോ വീഡിയോയോ കേൾക്കുമ്പോൾ ഇയർഫോൺ ഉപയോഗിക്കണമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും റെയിൽവേ നിർദേശിക്കുന്നു.

30 വയസുള്ള യുവതി പ്രസവിച്ചത് 7 തവണ, രാഹുൽ മരിച്ചത് ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! 2022 മുതൽ ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, ഒരാഴ്ച മുൻപും കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചു അമ്മ ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ മടക്കിയയച്ചു, നാലുമക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026