BREAKING NEWS

30 വയസുള്ള യുവതി പ്രസവിച്ചത് 7 തവണ, രാഹുൽ മരിച്ചത് ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! 2022 മുതൽ ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, ഒരാഴ്ച മുൻപും കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചു അമ്മ ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ മടക്കിയയച്ചു, നാലുമക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

· · 1 min read
Share: Copied!

ഹരിപ്പാട്: ഇന്നലെ രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാർത്തികപ്പള്ളി- ഡാണാപ്പടിയിലെ രണ്ടുവയസുകാരൻ രാഹുൽ ഉൾപ്പെടെയുള്ള 7 മക്കൾക്ക് അമ്മ താര ജന്മം നൽകിയത് 30 വയസിനുള്ളിലെന്ന് റിപ്പോർട്ട്. പലപ്പോഴും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറായി ശിശുക്ഷേമ സമിതിയും ​ഗാന്ധി ഭവനും രം​ഗത്തെത്തിയെങ്കിലും ഒന്നിനും സമ്മതിക്കാതെ മാതാപിതാക്കൾ മടക്കി അയയ്ക്കുകയായിരുന്നു.

അതേസമയം ഇന്നലെ രണ്ടുവയസുകാരൻ മരിച്ചതു കുപ്പിപ്പാൽ തൊണ്ടയിൽക്കുടുങ്ങിയാണെന്നാണ് അച്ഛൻ പോലീസിനെ അറിയിച്ചത്. എന്നാൽ, ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്നുവർഷം മുൻപ് മറ്റൊരു ആൺകുട്ടിയും നേരത്തേ സമാനരീതിയിൽ മരിച്ചിരുന്നു.

രാഹുലിന്റെ മരണത്തിനു പിന്നാലെ നാലു പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. അമ്മയും ഏഴാമത്തെ ആൺകുട്ടിയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കാർത്തികപ്പള്ളി സ്വദേശികളായ രാജേഷ്- താര ദമ്പതിമാരുടെ മകനാണു മരിച്ചത്. ഈ കുടുംബം തൃക്കുന്നപ്പുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ല. കഴിഞ്ഞദിവസം യുവതിക്കു പ്രസവസമ്പന്ധമായ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ പൊതുപ്രവർത്തകർ ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച പ്രസവിച്ചു.

ഇതിനിടെ ശനിയാഴ്ച രാവിലെയാണ് വീട്ടിൽ അച്ഛന്റെ പരിചരണത്തിലായിരുന്ന കുട്ടി മരിച്ചത്. നാട്ടുകാർ ദുരൂഹതയാരോപിച്ചതിനാൽ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. അതേസമയം കുമാരപുരത്തെ വഴിയോരത്ത് ഷീറ്റ് കെട്ടി താമസിക്കുന്നതിനിടെ കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടുകാർ ഇടപെട്ടതോടെ ഗർഭിണിയായ താരയെയും മക്കളെയും പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. എന്നാൽ താര ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഒന്നര ആഴ്ചയ്ക്കു ശേഷം ഇവരെ തിരികെ വീട്ടിലേക്കുവിട്ടു. ഒരാഴ്ച മുൻപും കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചു. എന്നാൽ അന്നും താര ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ മടക്കിയയച്ചു. മാത്രമല്ല കുട്ടികൾക്ക് ആധാർ കാർഡ് എടുത്തിട്ടില്ല. എന്നിട്ടും ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിച്ചു. പക്ഷേ, പോഷകാഹാരം നൽകാൻ രക്ഷിതാക്കൾ തയ്യാറായില്ലെന്ന് ബന്ധപ്പെട്ട അധികാരികൾ പറയുന്നു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026