ന്യൂഡൽഹി : മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും പൊതു റോഡുകളിൽ നമസ്കാരം അനുവദിക്കില്ല. എന്നാൽ ഇന്ത്യയിൽ ഇതിനെതിരെ എതിർപ്പുകൾ നടക്കുന്നുണ്ടെന്ന് ആർ എസ് എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ .അഭിമുഖത്തിനിടെ, തെരുവുകളിൽ നിസ്കാരം നടത്തിയതിന് മുസ്ലീങ്ങൾക്കെതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദ്യമുന്നയിച്ചിരുന്നു.“മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല, ആരാധനയ്ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട് .
സർക്കാർ റോഡുകളിൽ നമസ്കാരം നിയന്ത്രിക്കുമ്പോൾ, അത് ഒരു മതപരമായ നിയന്ത്രണമായിട്ടല്ല, മറിച്ച് ഒരു ക്രമസമാധാന തീരുമാനമായി കാണണം,” അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന ജനസംഖ്യാ വ്യതിയാനത്തെയും ജനസംഖ്യാ അസന്തുലിതാവസ്ഥയെയും കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
“ചിലർ അവരുടെ ആരാധനാരീതികൾ മാറിയാലും, അവർക്ക് ഇപ്പോഴും ഒരേ പൂർവ്വികരും ചരിത്രവും ഉണ്ടെന്ന് ചിലർ മനസ്സിലാക്കുന്നു. എന്നാൽ അവരുടെ പാരമ്പര്യങ്ങൾ മാറിയതിനാൽ, രാജ്യം ഇനി തങ്ങളുടേതല്ലെന്ന് ഒരു വിഭാഗം കരുതി. ഇത് ഇന്ത്യയുടെ വിഭജനത്തിന് കാരണമായി,” സുനിൽ അംബേക്കർ പറഞ്ഞു.

















































