BREAKING NEWS

ഡീസൽ ടാങ്കിൽ പെട്രോൾ നിറച്ചു, പമ്പിൽ നിന്ന് കവിഞ്ഞൊഴുകിയ ഇന്ധനം കിണറ്റിലെത്തിലെത്തി, കിണറ്റിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനായി മെഴുകുതിരി കത്തിച്ചിറക്കുന്നതിടെ തീ ആളിക്കത്തി, മൂന്നുപേർക്ക് പൊള്ളലേറ്റു, രണ്ടുപേരുടെ നില അതീവ ​ഗുരുതരം

· · 1 min read
Share: Copied!

കല്ലമ്പലം: തിരുവനന്തപുരത്ത് കല്ലമ്പലം പമ്പിൽ നിന്ന് പെട്രോൾ കവിഞ്ഞൊഴുകി സമീപത്തുള്ള വീട്ടിലെ കിണറ്റിലെത്തി. ഇത് നീക്കം ചെയ്യാനെത്തിയ മൂന്ന് തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തിൽ കല്ലമ്പലം സ്വദേശികളായ വിനീത്, രാകേഷ്, സുനു എന്നിവർക്കാണ് പൊള്ളലേറ്റത്. വിനീതിനെയും രാകേഷിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനുവിനെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മൂവരും വെള്ളം പമ്പ് ചെയ്ത് കഴിഞ്ഞതിന് ശേഷം കിണറിലെ ഓക്‌സിജൻ നില പരിശോധിക്കുന്നതിനായി മെഴുകുതിരി കത്തിച്ചിറക്കുകയായിരുന്നു. ഇതോടെ വാതകരൂപത്തിൽ നിറഞ്ഞുനിന്ന പെട്രോൾ ആളിക്കത്തി. മൂന്ന് പേരുടെയും വയറിലും മുഖത്തും കൈകളിലുമാണ് പൊള്ളലേറ്റത്. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. അപകടം നടക്കുമ്പോൾ മൂന്ന് പേരും കിണറ്റിന് പുറത്തായിരുന്നു. വിനീതിനും സുനുവിനുമൊപ്പം എത്തിയതായിരുന്നു സുഹൃത്തായ രാകേഷ്.

സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. കല്ലമ്പലം ജംഗ്ഷനിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്നാണ് ഇന്ധനം ചോർന്നത്. ഓണത്തിന് മുമ്പ് പമ്പിൽ ഇന്ധനം നിറച്ചതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

ഡീസൽ ടാങ്കിൽ പെട്രോൾ നിറച്ചതോടെ ഭൂഗർഭ അറ കവിഞ്ഞൊഴുകയായിരുന്നു. വീട്ടുടമ പരാതിപ്പെട്ടതിനെ തുടർന്ന് പമ്പ് ഉടമയാണ് കിണർ വൃത്തിയാക്കാൻ തൊഴിലാളികളെ എത്തിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ടാങ്കറിന്റെ ഡ്രൈവർ ഡീസൽ ടാങ്കിൽ പെട്രോൾ നിറച്ചതാണ് അപകടത്തിന് കാരണമായതെന്നും 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പമ്പ് ഉടമ പറഞ്ഞു.

ജനിച്ച സമയത്തെടുത്ത കുത്തിവെപ്പ് സൂചി ശരീരത്തിനുള്ളില്‍ തറച്ചിരുന്നത് ഒരു വര്‍ഷം, ഒരു വയസുകാരിക്ക് ശ്വാസതടസവും ശാരീരിക അസ്വസ്ഥതയും, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി

BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026
BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026