BREAKING NEWS

ജനിച്ച സമയത്തെടുത്ത കുത്തിവെപ്പ് സൂചി ശരീരത്തിനുള്ളില്‍ തറച്ചിരുന്നത് ഒരു വര്‍ഷം, ഒരു വയസുകാരിക്ക് ശ്വാസതടസവും ശാരീരിക അസ്വസ്ഥതയും, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി

· · 1 min read
Share: Copied!

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി . ഒരു വയസുകാരിയുടെ ശരീരത്തിനുള്ളിൽ ഒരു വർഷം സൂചി തറച്ചിരുന്നു. ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്‍റെ മകൾ അദ്വികയുടെ ശരീരത്തിലാണ് സൂചി കുടുങ്ങിക്കിടന്നത്.

ജൂലൈയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് സൂചി പുറത്തെടുത്തു. കുടുംബം പൊലീസിനും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ജനിച്ച സമയത്ത് കുട്ടിയുടെ ശരീരത്തിൽ കുത്തിവെപ്പ് എടുത്തപ്പോൾ വിട്ടുപോയ സൂചിയുടെ ഭാഗമാണ് ഒരു വർഷത്തോളമായി ശരീരത്തിനുള്ളിൽ കിടന്നത്.

കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ എക്സ്‌റേ / സ്കാനിംഗ് പരിശോധനകളിലാണ് ശരീരത്തിനുള്ളിൽ ലോഹഭാഗം തറച്ചിരിക്കുന്നത് കണ്ടെത്തിയത്.വിവരം പുറത്തറിഞ്ഞതോടെ ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുക്കുകയായിരുന്നു.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026