തിരുവനന്തപുരം: നിയമസഭയിൽ ടൂറിസം വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുമായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനുള്ള കരാറിൽ ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടിക്കൊണ്ടു പോകുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം പോലും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ല....
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ എന്ന് മന്ത്രി പറഞ്ഞു. അവര്‍ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി പറഞ്ഞു. സീറ്റ്...
തിരുവനന്തപുരം: കേരളത്തിന്റെ പേര് ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന കേരള എന്നത് വേണ്ട, സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠേന അംഗീകരിച്ചു.
ഭരണഘടനയുടെ ഒന്നാം...
മുംബൈ: സന്നദ്ധപ്രവർത്തനത്തെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഐഒസിയുടെ ലെറ്റ്സ് മൂവ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രത്യേക കാർണിവലിൽ തൊള്ളായിരത്തോളം കുട്ടികൾ ഒളിമ്പിക് ദിനം ആഘോഷിച്ചു. ജൂൺ 22-ന് ശനിയാഴ്ച, മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ (ആർസിപി) നടന്ന...
തീയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന 'ആട്' രണ്ടാം ഭാഗത്തിലെ ബ്ലാസ്റ്റ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. സംവിധായകന് മിഥുന് മാനുവേലാണ് വീഡിയോ പുറത്ത് വിട്ടത്. വിനായകന് അവതരിപ്പിക്കുന്ന ഡൂഡും സംഘവും അവര്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ബോംബിട്ടു തകര്‍ക്കുന്ന സീനിന് തീയ്യേറ്ററില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
ഈ...
ദിലീപ് ഫേസ്ബുക്കില്‍ വീണ്ടും. നടിയ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ആദ്യമായാണ് താരം സോഷ്യൽമീഡിയയിൽ എത്തുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണിത്. ഫേസ്ബുക്കിൽ ദിലീപിന്റെ ഒഫീഷ്യൽ പേജിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്...
''പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്...
ന്യൂഡല്‍ഹി: ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി ലോക്സഭയുടെ ചോദ്യോത്തരവേളയില്‍ വാക്പോര്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുന്‍ യുഎന്‍ ഉദ്യോഗസ്ഥന് കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലാണ് വിഷയത്തില്‍ പോര് മുറുകിയത്. ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട്...