മുംബൈ: സന്നദ്ധപ്രവർത്തനത്തെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഐഒസിയുടെ ലെറ്റ്‌സ് മൂവ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രത്യേക കാർണിവലിൽ തൊള്ളായിരത്തോളം കുട്ടികൾ ഒളിമ്പിക് ദിനം ആഘോഷിച്ചു. ജൂൺ 22-ന് ശനിയാഴ്ച, മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ (ആർസിപി) നടന്ന ചടങ്ങിൽ, മുംബൈയിലുടനീളമുള്ള പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു. മികവ്, ബഹുമാനം, സൗഹൃദം തുടങ്ങിയ ഒളിമ്പിക് മൂല്യങ്ങളെ കേന്ദ്രീകരിച്ചുള്ള വിനോദ-കായിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ നിറഞ്ഞ ഒരു ദിവസം കുട്ടികൾ ആഘോഷിച്ചു .
ആറ് തവണ ഒളിമ്പ്യനായ ശിവ കേശവനുമായുള്ള മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. അദ്ദേഹം തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയും കുട്ടികളുമായുള്ള സംഭാഷണത്തിൽ മികവ്, ബഹുമാനം, സൗഹൃദം തുടങ്ങിയ പ്രധാന ഒളിമ്പിക് മൂല്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ശിവ കേശവൻ കുട്ടികൾക്കൊപ്പം പ്രത്യേക “മൂവ് ആൻഡ് ഗ്രോവ്” സെഷനിലും പങ്കെടുത്തു.