പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം : മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്റെ മൂന്നാമത് ഓർമ്മദിനത്തോടനുബന്ധിച്ച്, പൂവച്ചൽ
ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്തു.
21/06/2024 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്.

മികച്ച നടനായി സൈജു കുറുപ്പും, അനാർക്കലി മരക്കാർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് വിഖ്യാത ചലച്ചിത്രകാരൻ ശ്രീ. അടൂർ ഗോപാലകൃഷ്ണനെ ആദരിച്ചു.
അസീസ് നെടുമങ്ങാട് (മികച്ച കാരക്റ്റർ റോൾ), സ്മിനു സിജു (മികച്ച സ്വഭാവനടി) എന്നിവരും അവാർഡിനർഹരായി.
മികച്ച പുതുമുഖ സ്വഭാവ നടനുള്ള അവാർഡ് ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിലെ അഭിനയ മികവിന് ശ്രീ. ബെന്നി പീറ്റേഴ്സിനു ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഷിജു യുസിയ്ക്ക്‌ ‘വയസ്സെത്രയായി’ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. മികച്ച ഗാനരചനയ്‌ക്കുള്ള പുരസ്കാരം ശ്രീ. കെ ജയകുമാറിനും, മികച്ച ഗായികയായി മാതംഗി അജിത്കുമാറിനെയും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംഗീതസംവിധായകനായി പ്രശാന്ത് മോഹൻ അവാർഡ് ഏറ്റുവാങ്ങി. ഡോ. ജെസ്സി കുത്തനൂർ സംവിധാനം ചെയ്ത ‘നീതി’ എന്ന സിനിമ ആറ് അവാർഡുകൾ കരസ്ഥമാക്കി.
മികച്ച സാമൂഹിക പ്രസക്തിയുള്ള ഗാനരചയിതാവിനുള്ള അവാർഡ് ‘കല്ലാമൂല’ എന്ന ചിത്രത്തിന് വേണ്ടി ശ്യാം മംഗലത്തിന് ലഭിച്ചു.

മികച്ച സിനിമ പി ആർ ഒ യ്ക്കുള്ള അവാർഡ് എം കെ ഷെജിൻ ഏറ്റുവാങ്ങി.ചലച്ചിത്ര – മാധ്യമ രംഗത്തെ വിവിധ മേഖലകളിലെ പ്രവർത്തന മികവിനെ പരിഗണിച്ച് അസിം കോട്ടൂരിനും അവാർഡ് ലഭിച്ചു. മികച്ച നോവലിസ്റ്റിനുള്ള സാഹിത്യരത്നാ പുരസ്കാരം സേതുനാഥ് പ്രഭാകറിനു ലഭിച്ചു. മികച്ച പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി റിയാസ് വയനാടിനെ തെരഞ്ഞെടുത്തു. പ്രത്യേക ജൂറി പുരസ്കാരം രാജശേഖരൻ നായർക്ക് മായമ്മ എന്ന ചലച്ചിത്രത്തിന് വേണ്ടി ലഭിച്ചു.

മറ്റ് സിനിമാ അവാർഡുകൾ.
മികച്ച സിനിമ : മലൈക്കോട്ടൈ വാലിബാൻ
മികച്ച സംവിധായകൻ : വിപിൻദാസ്
മികച്ച ഫിലിം എഡിറ്റർ : ജോൺ കുട്ടി
മികച്ച രണ്ടാമത്തെ സിനിമ : വനിത
യൂത്ത് ഐക്കൺ : ചന്തുനാഥ്‌
മികച്ച പ്രതിനായകൻ : മിഥുൻ വേണുഗോപാൽ
മികച്ച ഗായകൻ : മധു ബാലകൃഷ്ണൻ

സംഘാടക സമിതിചെയർമാൻ അഡ്വ.ഐ .ബി സതീഷ് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ.എം.വിൻസെൻ്റ്, അഡ്വ.ജി.സ്റ്റീഫൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഡി.സുരേഷ് കുമാർ, മുൻ മന്ത്രി ശ്രീ. പന്തളം സുധാകരൻ,
പൂവച്ചൽഖാദർ കൾച്ചറൽ ഫോറം പ്രസിഡൻ്റ് പൂവച്ചൽ സുധീർ, മുഹമ്മദ് ആസിഫ് എന്നിവർ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51