ചരിത്രം കുറിച്ച് സുരേഷ് ഗോപി ചിത്രം “വരാഹം” ; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു

കൊച്ചി: സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ
257 മത്തെ ചിത്രം ‘”വരാഹം ” ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ ഷെയർ ചെയ്യുന്നത്.

ചരിത്രം കുറിച്ച തൃശ്ശൂരിലെ ഗംഭീര വിജയത്തിനുശേഷം സുരേഷ് ഗോപിയുടെ റിലീസാകാനി രിക്കുന്ന ചിത്രമാണ് വരാഹം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ഒളിച്ചുവച്ച നിഗൂഢമായ കാര്യങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന് ഫസ്റ്റ് ലുക്ക് തോന്നിപ്പിക്കുന്നു.
വരാഹത്തിന്റെ പുറത്തിറങ്ങിയ മോഷൻ ടൈറ്റിൽ പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സൂരാജ് വെഞ്ഞാറമൂട്,
ഗൗതം വാസുദേവ് ​​മേനോൻ എന്നിവരേയും പ്രധാന കഥാപാത്രങ്ങളാക്കി
സനൽ വി ദേവൻ
സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്,
സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ,
സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. മലയാള ചലച്ചിത്ര
രംഗത്ത് പുതിയൊരു നിർമ്മാണ കമ്പനി കൂടി വരുകയാണ്. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.
നവ്യനായർ,
പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ,
സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്,
കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി,
മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

“കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ” എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഛായാഗ്രഹണം
അജയ് ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥ സംഭാഷണം മനു സി കുമാർ,
കഥ-ജിത്തു കെ ജയൻ, മനു സി കുമാർ,
സംഗീതം-രാഹുൽ രാജ്,
എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്,
ആർട്ട്-സുനിൽ കെ ജോർജ്ജ്,
വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്,
മേക്കപ്പ്- റോണക്സ് സേവ്യർ,
ലിറിക്സ് ഹരിനാരായണൻ,
സൗണ്ട് ഡിസൈൻ എം ആർ . രാജാകൃഷ്ണൻ
പ്രോമോ കട്ട്സ് ഡോൺമാക്സ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-
പൗലോസ് കുറുമറ്റം, ബിനു മുരളി,
പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പി ആർ ഓ മഞ്ജു ഗോപിനാഥ് സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്ക്സ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51