ആ മിന്നൽ പ്രളയത്തിൽ ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി, ടിമുരെ ഗ്രാമം ഏകദേശം പൂർണമായും പ്രളയം വിഴുങ്ങി, മൂന്നു ദിവസമായി മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ, ഇടയിൽ കരച്ചിലിന്റെ നേർത്ത ശബ്ദം… മണ്ണ് വേഗത്തിൽ കുഴിച്ചുനോക്കിയ രക്ഷാസംഘം കണ്ടത് മരണത്തോട് പടവെട്ടിയ കുഞ്ഞു മനീഷയെ…
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിൽ പ്രളയത്തിൽ കാണാതായ ആറുവയസുകാരിയെ മൂന്ന് ദിവസത്തിന് ശേഷം മണ്ണിനും അവശിഷ്ടങ്ങൾക്കും അടിയിൽ നിന്ന് ജീവനോടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റസുവയിലെ ടിമുരെ ഗ്രാമത്തിലാണ് ...




