BREAKING NEWS

’പരാജയപ്പെട്ട പ്രൊഡക്റ്റ്’; രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് മോദി; ‘എന്ത് കാട്ടിക്കൂട്ടിയിട്ടും ഒരു കാര്യവുമില്ല, അടുത്ത 30 വർഷം കോൺ​ഗ്രസ് അധികാരത്തില്ല‘- അമിത്ഷാ

· · 1 min read
Share: Copied!

ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അടുത്ത 30 വർഷത്തേക്ക് അധികാരത്തിലെത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ കോൺഗ്രസ് തയ്യാറാകണം. അല്ലാത്തപക്ഷം രാഷ്ട്രീയ മണ്ഡലത്തിൽനിന്ന് പാർട്ടി അപ്രത്യക്ഷമാകുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ 8,941 കോടി രൂപയുടെ യമുന പുനരുജ്ജീവന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോടിക്കണക്കിന് ബി.ജെ.പി. പ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങൾക്കൊപ്പമാണെന്നും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭത്തെയും അമിത് ഷാ പരിഹസിച്ചു. സമരംകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകില്ലെന്നും അടുത്ത 30 വർഷവും ബി.ജെ.പി. അധികാരത്തിൽ തുടരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെ എത്തിച്ചാണ് കോൺഗ്രസ് ഡൽഹിയിൽ സമരം നടത്തുന്നതെന്നും ഇതുകൊണ്ടൊന്നും ബി.ജെ.പിക്ക് ലഭിച്ച ജനവിധി ഇല്ലാതാക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, കോൺഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കോൺഗ്രസ് തങ്ങളുടെ ‘പരാജയപ്പെട്ട ഉത്പന്നത്തെ’ ഉയർത്തിക്കൊണ്ടുവരാൻ എത്രകാലം ശ്രമിക്കുമെന്നറിയില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെയുള്ള മോദിയുടെ പരിഹാസം. ലോകം പുതിയൊരു ക്രമത്തിനായി ശ്രമിക്കുമ്പോൾ ഇന്ത്യയിൽ ചിലർ ക്രമരാഹിത്യം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പരോക്ഷമായി പരാമർശിച്ചായിരുന്നു വിമർശനം. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ശ്രീഹരിക്കോട്ടയിൽനിന്നുള്ള റോക്കറ്റ് വിക്ഷേപണങ്ങളുമായി താരതമ്യപ്പെടുത്തിയും മോദി കോൺഗ്രസിനെ പരിഹസിച്ചു. കോൺഗ്രസ് സ്വന്തം നേതാവിനെ ഉയരങ്ങളിലെത്തിക്കാൻ നടത്തുന്ന പരാജയപ്പെട്ട ശ്രമങ്ങളുടെ എണ്ണത്തേക്കാൾ കുറവാണ് ഒരു വർഷം ശ്രീഹരിക്കോട്ടയിൽനിന്ന് രാജ്യം നടത്തുന്ന റോക്കറ്റ് വിക്ഷേപണങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിൽനിന്ന് ഒരു കുടുംബത്തെ സംരക്ഷിക്കാൻ കോൺഗ്രസ് രാജ്യത്തിന്റെ യശസ്സുതന്നെ അപകടത്തിലാക്കുകയാണെന്നും മോദി ആരോപിച്ചു. ‘മുന്തിരി പുളിച്ചതാണ്’ എന്ന പ്രയോഗത്തിലൂടെ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം പരിഹസിച്ചു. മറ്റൊരു നേതാവിനും വളർന്നുവരാൻ അവസരം നൽകാതെ, ഒരാൾക്കുമാത്രം പ്രാധാന്യം നൽകുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും യുവ പ്രതിപക്ഷ നേതാക്കളുടെ ശബ്ദം അവഗണിക്കപ്പെടുകയാണെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കുടുംബം പാർട്ടിക്ക് തന്നെ ഭാരമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

BREAKING NEWS
മോദിക്ക് നെതന്യാഹുവിന്റെ കോൾ; ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിന് ക്ഷണം; പൈലറ്റ് സ്മിത് മച്ചാറിനും പ്രത്യേക വിളിയുണ്ട്; ’കരയിലും ആകാശത്തും ഭീകരവാദത്തിനെതിരെ ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് പോരാടുകയാണ്’
23 Oct 2026
BREAKING NEWS
മക്കളുടെ എണ്ണം കൂടുതലായതിനാൽ പേരുകൾ ഓർത്തുവെക്കാനാവില്ല!! 4 ഭാര്യമാരിലായി ജീവിച്ചിരിക്കുന്ന മക്കൾ 58പേർ, ഭക്ഷണത്തിനും ചെരുപ്പിനും പണമില്ല, പലരും വിശക്കുന്ന വയറോടെയാണ് ഉറങ്ങാറ്, ഇത്രയും ദാരിദ്രമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ മക്കൾക്ക് ജന്മം നൽകില്ലായിരുന്നു- ഭാര്യമാരെ ചെറുപ്രായത്തിൽ വിവാഹ...
23 Oct 2026
BREAKING NEWS
സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ദിവസം കൂടി മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
23 Oct 2026
BREAKING NEWS
സന്തോഷം തീരാ ദു:ഖത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ബസിൽ മറന്നുവച്ച ചെരിപ്പെടുക്കാൻ കയറി, തിരിച്ചിറങ്ങി വരവേ അമിതവേ​ഗത്തിലെത്തിയ കാർ 9 കാരനെ ഇടിച്ചുതെറുപ്പിച്ചു വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥിക്കു ദാരുണാന്ത്യം
23 Oct 2026