ടിക്കറ്റിന് 240 രൂപ, പോപ് കോണിന് 453 രൂപയും… ഇതെന്താ സ്വർണം അരച്ചാണോ പോപ് കോൺ ഉണ്ടാക്കുന്നത്? ഒരു കുപ്പി വെള്ളത്തിനു 90 രൂപയാണ് ഈടാക്കുന്നത് ഇതിനൊരു അറുതി വേണ്ടേ… സർക്കാർ അടിയന്തരമായി ഇടപെടണം- മൾട്ടിപ്ലക്‌സുകളിലെ തീവെട്ടികൊള്ളയ്ക്കെതിരെ സുരേഷ് കുമാർ
തിരുവനന്തപുരം; മൾട്ടിപ്ലക്‌സ് തിയറ്ററുകളിൽ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്ത്. മൾട്ടിപ്ലക്‌സുകളിൽ നടക്കുന്നതു തീവെട്ടികൊള്ളയാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ...




