BREAKING NEWS

നിർബന്ധമായും വരണമെന്ന് ക്രൈബ്രാഞ്ചിന്റെ മൂന്നാമത്തെ നോട്ടീസ്; ചോദ്യംചെയ്യലിന് പി.എസ്.സി ചെയർമാൻ ഇന്നും ഹാജരായില്ല; ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെന്ന് നിലപാട്

· · 1 min read
Share: Copied!

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് ഹാജരാകില്ല. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു അന്വേഷണസംഘം നിർദേശം നൽകിയിരുന്നത്. ഹൈക്കോടതി ഉത്തരവിനുശേഷം തുടർനടപടികൾ തീരുമാനിക്കാമെന്നാണ് ബൈജുവിന്റെ നിലപാട്.

നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ച ബൈജുവിനോട് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്.

ഇതേത്തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കർശന നോട്ടീസ് നൽകി. കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബൈജുവിന് നൽകുന്ന മൂന്നാമത്തെ നോട്ടീസാണിത്.

ഇറാന്റെ ഭീഷണി; യുകെയിലെ സൈനിക താവളത്തിൽനിന്ന് വിമാനങ്ങൾ മാറ്റി യുഎസ്; രണ്ടാംതവണയാണ് ഇത്തരമൊരു നീക്കം അമേരിക്ക നടത്തുന്നത്; മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം

BREAKING NEWS
ഇറാന്റെ ഭീഷണി; യുകെയിലെ സൈനിക താവളത്തിൽനിന്ന് വിമാനങ്ങൾ മാറ്റി യുഎസ്; രണ്ടാംതവണയാണ് ഇത്തരമൊരു നീക്കം അമേരിക്ക നടത്തുന്നത്; മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
10 Nov 2026
BREAKING NEWS
പ്രധാനമന്ത്രി തന്നെ കാണുമ്പോൾ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യും,  കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്!! മോദിയുടെ ജീവിത പശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ? ഇന്ത്യയെ ജനാധിപത്യ-മതേതരത്വ പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണം- സോണിയ ...
10 Nov 2026
BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും... തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു...പ്രധ...
10 Nov 2026