BREAKING NEWS

‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം

· · 1 min read
Share: Copied!

കൊച്ചി: കിഴക്കമ്പലത്ത് വയോധികയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് അസം സ്വദേശികൾ പിടിയിൽ. വയോധിക മരിച്ചെന്ന് കരുതി മോഷണമുതലുമായി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

മുഫസിൽദീൻ, നൂറുജുൽ, സൈജുദ്ദീൻ എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് തൃശൂർ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. നൂറുജുൽ കൊലപാതകക്കേസിലും സൈജുദ്ദീൻ മോഷണക്കേസിലും മുൻപ് പ്രതികളായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കിഴക്കമ്പലം ചേലക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുഞ്ഞുമ്മ (69)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കെട്ടിടനിർമാണ ജോലികൾക്കായി എത്തിയിരുന്ന പ്രതികൾക്ക് വീട്ടിൽ വയോധിക മാത്രമാണ് താമസമെന്ന വിവരം നേരത്തെ അറിയാമായിരുന്നു.

വെള്ളം കുടിക്കാനെന്ന വ്യാജേന തലേദിവസം വീട്ടിലെത്തിയ സംഘം പിറ്റേന്നും അതേ സമയത്ത് മടങ്ങിയെത്തി. തലേദിവസം ഫോൺ മോഷണം പോയതിനെക്കുറിച്ചും വീട്ടിൽ സിസിടിവി ക്യാമറയുണ്ടെന്നും കുഞ്ഞുമ്മ പറഞ്ഞതോടെ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു.

വയോധികയെ കട്ടിലിലേക്ക് വലിച്ചിട്ട ശേഷം വായിൽ തുണി തിരുകുകയും കൈകൾ കൂട്ടിക്കെട്ടുകയും ചെയ്തു. തുടർന്ന് വളകളും മോതിരവും കമ്മലുകളും ഉൾപ്പെടെയുള്ള ആഭരണങ്ങൾ ഊരിയെടുത്തു. ശ്വാസംമുട്ടിയതോടെ രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ കുഞ്ഞുമ്മ മരിച്ചതുപോലെ അനങ്ങാതെ കിടക്കുകയായിരുന്നു. ഇതോടെ വയോധിക മരിച്ചെന്ന് കരുതി പ്രതികൾ മുറികളിൽ തിരച്ചിൽ നടത്തി പണവും സ്വർണവും കവർന്ന് രക്ഷപ്പെട്ടു.

അലമാരയിലുണ്ടായിരുന്ന 18,000 രൂപയും നാല് ഗ്രാം തൂക്കമുള്ള ലോക്കറ്റും ഉൾപ്പെടെ ആകെ 5.40 ലക്ഷം രൂപയുടെ മുതലുകളാണ് നഷ്ടമായതെന്നാണ് എഫ്ഐആറിലുള്ളത്.

പ്രതികൾ പോയതിന് പിന്നാലെ സമീപത്തെ അങ്കണവാടിയിലെത്തിയ കുഞ്ഞുമ്മ സ്വയം കെട്ടഴിച്ച് നാട്ടുകാരുടെ സഹായത്തോടെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. പ്രതികൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടർന്ന് അസമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടുകയായിരുന്നു.

പ്രതികളെ കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്. സമീപത്തെ മറ്റൊരു വീട്ടിൽനിന്ന് നേരത്തെ ഒമ്പത് പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും മോഷണം പോയ സംഭവത്തിലും ഇതേ സംഘത്തിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

BREAKING NEWS
സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
27 Nov 2026
BREAKING NEWS
'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല, മല്ലികാ സുകുമാരന് ട്രോള്‍ മഴ
27 Nov 2026
BREAKING NEWS
മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടിയാണ് സിപിഎം- എം വി ഗോവിന്ദന്‍
27 Nov 2026
BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026