BREAKING NEWS

പല തവണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു; രക്ഷയില്ല, ബസിൽ യാത്ര ചെയ്യവെ പെൺകുട്ടിയുടെ പിന്നിൽ നിന്ന് അതിക്രമം; കൈയ്യിലുണ്ടായിരുന്ന കവറിലെ ഒരു ചെറിയ എംബ്ലം തുമ്പായി; സിസിടിവി ദൃശ്യങ്ങൾ സൂം ചെയ്ത് കട കണ്ടെത്തി, പ്രതിയെ കുടുക്കി പൊലീസ്

· · 1 min read
Share: Copied!

കൊച്ചി: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയോട് അതിക്രമം നടത്തിയ കേസിൽ 41കാരനെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഒരു ചെറിയ എംബ്ലം തുമ്പാക്കിയാണ്. കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ മിറോഷ് സി.ടി.യെയാണ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങളിലെ ചെറിയ അടയാളം വ്യക്തതയോടെ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

കഴിഞ്ഞ സെപ്റ്റംബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് എറണാകുളത്തുനിന്ന് എളമക്കരയിലെ വീട്ടിലേക്ക് മടങ്ങാനായി ബസിൽ കയറിയ പെൺകുട്ടിക്കുനേരെയാണ് അതിക്രമമുണ്ടായത്. പെൺകുട്ടിയുടെ പിന്നിൽ നിന്ന പ്രതി മോശമായി പെരുമാറുകയായിരുന്നു. പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും ഇയാൾ ശല്യം തുടർന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠിയും സംഭവത്തിന് സാക്ഷിയായി. വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെ എളമക്കര പൊലീസിൽ പരാതി നൽകി.

സംഭവം നടന്നത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം നോർത്ത് പൊലീസിന് കൈമാറി. ബസ് നിർത്തിയ വിവിധ സ്റ്റോപ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, എളമക്കര പുതിയ റോഡ് ഭാഗത്താണ് പ്രതി ഇറങ്ങിയതെന്ന് കണ്ടെത്തി. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.

തുടർന്ന് പുതിയ റോഡിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ പ്രതി ഒരു തുണിക്കടയുടെ കവർ കൈവശം വെച്ച് നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കവറിലെ എംബ്ലം ദൃശ്യങ്ങളിൽ വളരെ ചെറുതായാണ് പതിഞ്ഞിരുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എംബ്ലം വലുതാക്കി വ്യക്തത വരുത്തിയതോടെ ഏത് വസ്ത്രസ്ഥാപനത്തിന്റേതാണ് കവർ എന്ന് തിരിച്ചറിയാനായി.

പിന്നീട് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ മണിക്കൂറുകളോളം പരിശോധിച്ചു. ഇതിൽ പ്രതി കൗണ്ടറിൽ ബിൽ അടയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്വന്തമായി ലേഡീസ് സ്റ്റിച്ചിങ് യൂണിറ്റ് നടത്തുന്ന മിറോഷിനെ പൊലീസ് പിടികൂടിയത്.

എറണാകുളം സെൻട്രൽ എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കെ.ഒ., സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ, എസ്.സി.പി.ഒമാരായ വിബിൻ, അജിലേഷ്, പ്രശാന്ത് ബാബു, ഹരീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026