BREAKING NEWS

ഭാര്യയോട് സംസാരിക്കുന്നത് കണ്ട് അയൽവാസിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്ത് ഭർത്താവ്, യുവാവ് നിലത്തുവീണതോടെ കാൽ വെട്ടിയെടുക്കാനായി ശ്രമം, കാലിൽ പിടുത്തമിട്ടതോടെ നാട്ടുകാർ പൂഴിമണൽ കണ്ണിൽ വാരിയെറിഞ്ഞ് കീഴ്പ്പെടുത്തി, തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയേയും ആക്രമിച്ചു, വധശ്രമത്തിന് കേസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഭാര്യയോട് സംസാരിച്ചതിനു അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ കീഴ്പ്പെടുത്തി പൊലീസിലേൽപ്പിച്ച് നാട്ടുകാർ. തിരുവനന്തപുരം വെട്ടുകാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഭാര്യയോടു സംസാരിക്കുന്നതു കണ്ട് വെട്ടുകാട് സ്വദേശി ജോസ് അലോഷ്യസ് വെട്ടുകത്തി ഉപയോഗിച്ച് അയൽവാസി ഗോഡ്ഫ്രിയെ ആക്രമിക്കുകയായിരുന്നു. ജോസിന്റെ ഭാര്യയും ഗോഡ്ഫ്രിയും തമ്മിൽ സംസാരിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമെന്നാണു അറിയുന്നത്.

വെട്ടുകാട് പള്ളിയോട് ചേർന്നുള്ള കടലിനടുത്ത് നിൽക്കുകയായിരുന്ന ഗോഡ്ഫ്രിയെ വെട്ടിവീഴ്ത്താനായിരുന്നു ജോസിന്റെ ശ്രമം. ജോസ് വെട്ടുകത്തിയുമായി എത്തുന്നത് കണ്ട് ഗോഡ്ഫ്രി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നിലത്തുവീണതോടെ കാൽ വെട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യയെയും ജോസ് ആക്രമിച്ചു. ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മണൽ വാരിയെറിഞ്ഞ് ജോസിനെ തടയാൻ ശ്രമിച്ചു. കണ്ണിൽ മണൽ വീണതോടെ കാഴ്ച മറഞ്ഞ ജോസിനെ നാട്ടുകാർ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറുകയായിരുന്നു. ജോസിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ജോസിനെ റിമാൻഡ് ചെയ്യുകയും ചെയ്തു.

‘രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം, രാമന്റെ മഹത്വം വ്യക്തമാക്കുന്ന പല ഭാ​ഗങ്ങളും ഒഴിവാക്കി; ‘രാമായണ’യുടെ പ്രദർശനം നിർത്തിവയ്ക്കണം’: വിശ്വഹിന്ദു പരിഷത്ത്

BREAKING NEWS
യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ വെടിവെച്ചിട്ടത് 58 ഡ്രോണുകൾ!! പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ട് ഇറാൻ, സൈനിക നീക്കങ്ങൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായി, ഡ്രോണുകളുടെ മൂല്യം 130 കോടി ഡോളറിലധികം... സൈനിക നീക്കങ്ങൾക്ക് പണം നൽകരുത്- ഡെമോക്രാറ്...
21 Nov 2026
BREAKING NEWS
'രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം, രാമന്റെ മഹത്വം വ്യക്തമാക്കുന്ന പല ഭാ​ഗങ്ങളും ഒഴിവാക്കി; 'രാമായണ'യുടെ പ്രദർശനം നിർത്തിവയ്ക്കണം': വിശ്വഹിന്ദു പരിഷത്ത്
21 Nov 2026
BREAKING NEWS
’ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം, പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നത്? ആ സൗന്ദര്യം ആസ്വദിച്ചുനിന്നാൽ പോരേ? പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകും? ആറുമാസംകൊണ്ട് സ്ഥിതി ഇത്രത്തോളമായി’:മന്ത്രിസഭയിലെ തർക്കത്തിൽ എം.വി. ഗോവിന്ദൻ
21 Nov 2026
BREAKING NEWS
കടയിലേക്ക് നിയന്ത്രണം വിട്ട് കാർ പാഞ്ഞുകയറി; കൈക്കുഞ്ഞുൾപ്പെടെ അഞ്ചുപേർ കടയ്ക്കരകിൽ, അത്ഭുതരക്ഷ
21 Nov 2026