BREAKING NEWS

എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് ‘ടീം യുഡിഎഫ്’ പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും കാരണം ഭരണം സ്തംഭിച്ച അവസ്ഥയിൽ- എംവി ​ഗോവിന്ദൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ആറു മാസക്കാലം കൊണ്ട് ‘ടീം യുഡിഎഫ്’ എന്നത് പൂർണമായും തകർന്നു തരിപ്പണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിലെ ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും കാരണം കേരളത്തിൽ ഭരണം സ്തംഭിച്ച അവസ്ഥയിലാണ്, എന്താണ് കേരളത്തിൽ നടക്കുന്നതെന്നും ഗോവിന്ദൻ ചോദിച്ചു.

‘മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകളുമാണ് നടക്കുന്നത്. ഇത്തരമൊരു ഏറ്റുമുട്ടൽ ഉണ്ടായി എന്ന കാര്യം മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ‘സ്ഥാനം നൽകിയില്ലെങ്കിലും വേണ്ട, തരില്ലെന്ന് പറയാനുള്ള മര്യാദയെങ്കിലും കാണിക്കണം’ എന്ന് ഘടകകക്ഷി നേതാക്കൾ മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചു.

അതുപോലെ കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ സണ്ണി ജോസഫും എ.പി. അനിൽകുമാറും വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടുകയുണ്ടായി. ഇവർക്കെതിരെ വി.ഡി. സതീശൻ ടീമിന്റെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. മുന്നണിയിലെ ‘പവർ ഗ്രൂപ്പ്’ പ്രവർത്തനങ്ങളിൽ കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാർക്ക് കടുത്ത അസംതൃപ്തിയാണുള്ളത്’ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മാത്രമല്ല ഭരണസംവിധാനത്തിലെ അനാസ്ഥയും തമ്മിലടിയും കാരണം ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഭാഗത്തുനിന്ന് കാര്യശേഷിയോടെ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ പ്രാപ്തിക്കുറവും നിശ്ചലാവസ്ഥയും അനാസ്ഥയും കാണപ്പെടുന്നു. തങ്ങൾക്ക് ആവശ്യമായ സ്ഥാനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോയി അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുന്നണിയിലെ കടുത്ത പ്രതിസന്ധികൾ കാരണം ആറു മാസം തികയുന്നതിന് മുമ്പ് തന്നെ യുഡിഎഫ് കൺവീനർ ‘ഞാൻ സ്ഥാനം ഒഴിയാൻ തയ്യാറാണ്’ എന്ന് പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. കഴിഞ്ഞ ആറു മാസമായി കെപിസിസിയോ, യുഡിഎഫോ യാതൊരുവിധ സംഘടനാ പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ വെടിവെച്ചിട്ടത് 58 ഡ്രോണുകൾ!! പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ട് ഇറാൻ, സൈനിക നീക്കങ്ങൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായി, ഡ്രോണുകളുടെ മൂല്യം 130 കോടി ഡോളറിലധികം... സൈനിക നീക്കങ്ങൾക്ക് പണം നൽകരുത്- ഡെമോക്രാറ്...
21 Nov 2026
BREAKING NEWS
ഭാര്യയോട് സംസാരിക്കുന്നത് കണ്ട് അയൽവാസിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്ത് ഭർത്താവ്, യുവാവ് നിലത്തുവീണതോടെ കാൽ വെട്ടിയെടുക്കാനായി ശ്രമം, കാലിൽ പിടുത്തമിട്ടതോടെ നാട്ടുകാർ പൂഴിമണൽ കണ്ണിൽ വാരിയെറിഞ്ഞ് കീഴ്പ്പെടുത്തി, തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയേയും ആക്രമിച്ചു, വധശ്രമത്തിന് കേസ്
21 Nov 2026
BREAKING NEWS
'രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം, രാമന്റെ മഹത്വം വ്യക്തമാക്കുന്ന പല ഭാ​ഗങ്ങളും ഒഴിവാക്കി; 'രാമായണ'യുടെ പ്രദർശനം നിർത്തിവയ്ക്കണം': വിശ്വഹിന്ദു പരിഷത്ത്
21 Nov 2026