BREAKING NEWS

പ്രാർത്ഥനകൾ ഫലംകണ്ടില്ല… കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റ ‘കുഞ്ഞ് മാലാഖ’ യാത്രയായി, മരണകാരണം അപകട സമയത്ത് തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം!! യുകെയിൽ മരിച്ച ഇരിട്ടി കാക്കയങ്ങാട് സ്വദേശിനിയായ നാലുവയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിക്കും

· · 1 min read
Share: Copied!

യുകെ: യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി കുഞ്ഞ് ഹെലൻ റോസ് യാത്രയായി. കണ്ണൂർ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം- ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയമകളായ ഹെലൻ റോസാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലിൽനിന്ന് താഴെ വീണതിനെ തുടർന്ന് ഹെലനിൽ ചെറിയ ശാരീരിക അസ്വസ്ഥതകൾ പ്രകടമായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ചശേഷം ഛർദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതോടെ ഹെലനെ അടിയന്തരമായി നോർവിച്ചിലെ എൻഎച്ച്എസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.

അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡൻ ബൂക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം കുഞ്ഞു ഹെലന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തീരാനോവായി. സ്വകാര്യ നഴ്സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് മൂന്നു വർഷം മുൻപാണ് ഹെലന്റെ അമ്മ ക്ലാരിറ്റ് യുകെയിലെത്തിയത്. ആറു മാസത്തിന് ശേഷം പിതാവ് അബിനും യുകെയിൽ എത്തി. ഒരു വർഷം മുൻപാണ് ഹെലനും ഏഴുവയസുകാരനായ മൂത്ത സഹോദരൻ ജുവാനും യുകെയിലെത്തിയത്.

നിലവിൽ ഹെലൻ റോസിന്റെ മൃതദേഹം കേംബ്രിജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയായ ശേഷം മകളുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നാട്ടിൽ സിറോ മലബാർ സഭയുടെ ഇരിട്ടി ഇടത്തോട്ടി ഡി പോൾ ചർച്ച് ഇടവകാംഗങ്ങളാണ് കുടുംബം.

‘പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരും; എകെജി സെന്ററിൽ റെയ്ഡ് നടത്തിയാലും സഖാക്കൾക്ക് ഒന്നും പറയാൻ കഴിയില്ല‘- മാത്യു കുഴൽനാടൻ

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026